പാപ്പാ: യുദ്ധം എപ്പോഴും പരാജയമാണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
നവംബർ രണ്ടാം തിയതി പങ്കുവച്ച തന്റെ ട്വിറ്റർ സന്ദേശത്തിൽ യുദ്ധ ഭീകരതയിൽ നിന്ന് മുക്തമായ ഒരു ലോകത്തിനായുള്ള പ്രത്യാശ ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ചു. സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
"ഇന്ന്, മരിച്ചവരെ അസുസ്മരിക്കുമ്പോൾ, യുദ്ധത്തിൽ ആളുകൾ കൊല്ലപ്പെടാതിരിക്കാൻ സമാധാനത്തിനായി നമുക്ക് കർത്താവിനോടു പ്രാർത്ഥിക്കാം. യുദ്ധം എപ്പോഴും ഒരു പരാജയമാണ്. നിര്യാതരായ എല്ലാവർക്കും വേണ്ടി നമുക്ക് കർത്താവിനോടു പ്രാർത്ഥിക്കാം - കർത്താവ് അവരെയെല്ലാം സ്വീകരിക്കട്ടെ.” എന്നാണ് ട്വിറ്റർ സന്ദേശത്തിൽ പാപ്പാ പങ്കുവച്ചത്.
ആഗോളതലത്തിൽ സമാധാനത്തിന്റെ അടിയന്തിര ആവശ്യകത ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. യുദ്ധങ്ങൾ മനുഷ്യജീവിതത്തിലും സമൂഹങ്ങളിലും വരുത്തുന്ന നാശനഷ്ടങ്ങളെ പാപ്പാ ഉയർത്തിക്കാട്ടി. യുദ്ധങ്ങളെ പരാജയങ്ങൾ എന്ന് വിശേഷിപ്പിച്ച പാപ്പാ അവയുടെ വിനാശകരമായ സ്വഭാവത്തെയാണ് അടിവരയിട്ടു പറയുന്നത്.
ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, ജർമ്മ൯ എന്ന ഭാഷകളിലാണ് പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: