തിരയുക

പട്ടിണി അനുഭവിക്കുന്നൻറെ വിശപ്പകറ്റുക പട്ടിണി അനുഭവിക്കുന്നൻറെ വിശപ്പകറ്റുക   (AFP or licensors)

ദരിദ്രരുമായി ഭക്ഷണം പങ്കുവയക്കുക, അത് സാഹോദര്യത്തിൻറെ ആവിഷ്ക്കാരം, പാപ്പാ !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിസ്വനുമായി ആഹാരം പങ്കുവയ്ക്കുക വളരെ അർത്ഥസാന്ദ്രമായ ഒരു പ്രവർത്തിയാണെന്ന് മാർപ്പാപ്പാ.

നവമ്പർ 19-ന് ഞായറാഴ്ച, കത്തോലിക്കാ സഭ ദരിദ്രർക്കായുള്ള ലോകദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് ശനിയാഴ്‌ച (18/11/23)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ, ഈ ദിനത്തിനായി താൻ നല്കിയിരിക്കുന്ന സന്ദേശത്തിലെ ഏതാനും വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ആവശ്യമായവ ഇല്ലാത്തവരുമായി ദരിദ്രരുടെ ദിനത്തിൽ, ഞായറാഴ്ച, നമ്മൾ ആഹാരം പങ്കിട്ടാൽ അത് എത്രമാത്രം സാരസാന്ദ്രമായിരിക്കും! കർത്താവിൻറെ ബലിപീഠത്തിന് ചുറ്റും നാമെല്ലാവരും സഹോദരീസഹോദരന്മാരാണെന്ന അവബോധം നമുക്കുണ്ടെങ്കിൽ, ഈ സാഹോദര്യം എത്രയധികമായി ആവിഷ്കൃതമാകും!”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Come sarebbe significativo se, nella Giornata dei Poveri, condividessimo il pasto domenicale con chi è privo del necessario! Se intorno all’altare del Signore siamo consapevoli di essere tutti fratelli e sorelle, quanto più diventerebbe visibile questa fraternità!

EN: How meaningful it would be if, on the Day of the Poor, we were to invite someone in need to share our Sunday dinner! If around the altar of the Lord we are aware that we are all brothers and sisters, how much more visible would our fraternity be!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2023, 18:40