പരേതസ്മരണയുണർത്തുന്ന നവമ്പർ മാസം പരേതസ്മരണയുണർത്തുന്ന നവമ്പർ മാസം  

പരേതർക്കായി പ്രാർത്ഥിക്കുക, അവരെ സ്വർഗ്ഗത്തിലും തുണയ്ക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം - നവമ്പർ പരേതർക്കായുള്ള പ്രാർത്ഥനയുടെ മാസം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നവമ്പർ മാസം നമ്മിൽ പരേതസ്മരണയുണർത്തുന്നുവെന്നും മരിച്ചവിശ്വാസികൾക്കായി നാം പ്രാർത്ഥിക്കണമെന്നും മാർപ്പാപ്പാ.

ശനിയാഴ്‌ച (11/11/23)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ നവംബർ മാസത്തിൻറെ സവിശേഷത എടുത്തുകാട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“മരിച്ച വിശ്വാസികളുടെ ഓർമ്മ നമ്മിൽ വീണ്ടുമുണർത്തുന്ന മാസമാണിത്. അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലെത്തുമെന്ന് നമുക്കറിയാം, അങ്ങനെ നമുക്ക്, നമ്മെ നിത്യതയിൽ ഒന്നിപ്പിക്കുന്ന ബന്ധങ്ങൾ സുദൃഢമാക്കിക്കൊണ്ട് അവരെ അവിടെയും  അകമ്പടിസേവിക്കാനാകും. അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം!”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Questo mese ravviva in noi il ricordo dei nostri defunti. Sappiamo che le nostre preghiere per loro raggiungono il Cielo, e così possiamo accompagnarli fin là, consolidando i legami che ci  uniscono per l'eternità. Preghiamo per loro!

EN: This month revives the memory of the faithful departed in us. We know our prayers for them reach heaven, and in this way we can accompany them even there, consolidating the bonds that unite us for eternity. Let us pray for them!

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2023, 23:02