അന്യാധീനപ്പെടുത്താനാവാത്ത മനുഷ്യാവകാശങ്ങളുടെ ആദരവ് ഉറപ്പാക്കുക, പാപ്പാ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനവാന്തസ്സിനെ കവർന്നെടുക്കുന്ന അടിമത്തത്തിൻറെ സകലരൂപങ്ങൾക്കുമെതിരെ പോരാടാൻ രാഷ്ട്രീയ-പൗരാധികാരികളുൾപ്പടെ സകലരെയും മാർപ്പാപ്പാ ആഹ്വാനം ചെയ്യുന്നു.
അടിമത്തത്തെ അധികരിച്ച് തിങ്കളാഴ്‌ച (13/11/23) വത്തിക്കാനിൽ ആസ്ത്രേലിയയുടെ സ്ഥാനപതികാര്യാലയവുമായി സഹകരിച്ച് സാമൂഹ്യശാസ്ത്രങ്ങൾക്കായുള്ള പൊന്തിഫിക്കൽ അക്കാദമി സംഘടിപ്പിച്ച ആഗോള അടിമത്ത സൂചിക 2023 ചർച്ചായോഗത്തോടനുബന്ധിച്ച് ഈ പൊന്തിഫിക്കൽ അക്കാദമിയുടെ മേധാവിയായ കർദ്ദിനാൾ പീറ്റർ കെദ്വൊ അപ്പിയ ടർക്സണിന് (Peter Kodwo Appiah Turkson) വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് അന്നയച്ച സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.
ഇന്നു വ്യാപകമായിരിക്കുന്ന ഗുരുതരമായ സാമൂഹ്യ വ്യാധിയാണ് അടിമത്തം എന്ന് പാപ്പാ പറയുന്നു. ഒരോ മനുഷ്യവ്യക്തിയുടെയും അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങൾ ഉറപ്പാക്കാനും സംരക്ഷിക്കാനുമുള്ള പരിശ്രമങ്ങൾ ഉപരിയൂർജ്ജിതമാക്കുന്നതിനു വേണ്ടി സ്വാതന്ത്ര്യത്തിൻറെയും പരസ്പരാദരവിൻറെയും ഐക്യദാർഢ്യത്തിൻറെയും മൂല്യങ്ങളിൽ നവീകൃതമായ ഒരു ശ്രദ്ധ ചെലുത്തുന്നതിന് ഈ യോഗം പ്രചോദനം പകരുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: