സമാധാനത്തിനായി കർത്താവിനോട് അപേക്ഷിക്കാം:പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ആഗോള കത്തോലിക്കാസഭയിൽ സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്ന നവംബർ രണ്ടാം തീയതി, മരിച്ചു പോയ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാനും,യുദ്ധങ്ങൾ അവസാനിപ്പിക്കുവാനും, ദൈവത്തിൽ നിന്നും സമാധാനം തേടുവാനും എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ട് സമൂഹ മാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"മരിച്ചുപോയ പ്രിയപ്പെട്ടവരെ സ്മരിക്കുന്ന ഇന്ന്, വിവിധങ്ങളായ യുദ്ധങ്ങളിൽ ആളുകൾ കൊല്ലപ്പെടാതിരിക്കുവാൻ കർത്താവിനോട് സമാധാനത്തിനായി നമുക്ക് അപേക്ഷിക്കാം.യുദ്ധം എല്ലായ്‌പ്പോഴും ഒരു പരാജയമാണ്. മരിച്ചുപോയ എല്ലാവർക്കും വേണ്ടി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം. അവരെയെല്ലാവരെയും കർത്താവ് സ്വീകരിക്കുമാറാകട്ടെ."
IT: Oggi pensando ai morti chiediamo al Signore la pace, perché la gente non si uccida più nelle guerre. Le guerre sono una sconfitta, sempre. Preghiamo il Signore per i nostri defunti, per tutti. Che il Signore li accolga tutti.
EN: Today, thinking of the dead, let us ask the Lord for peace so that people are no longer killed in war. War is a defeat, always. Let us pray to the Lord for our deceased, for everyone - that the Lord might welcome them all.
5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: