എളിമയുള്ള ഹൃദയത്തിനായി കർത്താവിനോട് അപേക്ഷിക്കാം: പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
കാരുണ്യവും, അനുകമ്പാർദ്രവുമായ ഒരു ദൈവീക ദർശനം മടുപ്പുകൂടാതെ അഭ്യർത്ഥിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ട് നവംബർ മാസം നാലാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"കരുണാർദ്രമായ ഒരു ദർശനത്തിനും, എളിമയുള്ള ഹൃദയത്തിനും വേണ്ടി നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. അത് ചോദിക്കുന്നതിൽ നാം തളരരുത്, കാരണം കരുണയുടെയും വിനയത്തിന്റെയും പാതയിലൂടെയാണ് കർത്താവ് മരണത്തെ കീഴടക്കുന്ന അവന്റെ ജീവിതം നമുക്ക് നൽകുന്നത്."
IT: Chiediamo a Dio uno sguardo compassionevole e un cuore umile. Non stanchiamoci di chiederlo, perché è sulla via della compassione e dell’umiltà che il Signore ci dona la sua vita, che vince la morte.
EN: Let us ask God to grant us a compassionate gaze and a humble heart. May we never tire of asking for this, for it is on the path of compassion and humility that the Lord gives us His life, which triumphs over death.
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: