തിരയുക

സകലവിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ ത്രികാലജപപ്രാർത്ഥനമധ്യേ ഫ്രാൻസിസ് പാപ്പാ സകലവിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ ത്രികാലജപപ്രാർത്ഥനമധ്യേ ഫ്രാൻസിസ് പാപ്പാ  (ANSA)

വിശുദ്ധി ജ്ഞാനസ്നാനത്തിൽ ലഭിച്ച വരദാനം: ഫ്രാൻസിസ് പാപ്പാ

സകലവിശുദ്ധരുടെയും ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധി ആനന്ദപരമായ ഒരു ജീവിതത്തിനായി ലഭിച്ച വരദാനമെന്ന് ഫ്രാൻസിസ് പാപ്പാ. ഇത് മാമ്മോദീസാ വഴി എല്ലാവർക്കും ലഭ്യമാകുന്ന ഒന്നാണെന്നും, ഈ ദൈവദാനത്തെ വളരാൻ അനുവദിച്ചാൽ, അത് നമ്മുടെ ജീവിതത്തെ സുവിശേഷത്തിന്റെ ആനന്ദത്താൽ പ്രകാശമയമാക്കുമെന്നും പാപ്പാ എഴുതി. സഭ സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്ന നവംബർ ഒന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

"വിശുദ്ധി ജ്ഞാനസ്നാനത്തിലൂടെ നമുക്കെല്ലാവർക്കും ലഭിച്ച ഒരു ദൈവദാനമാണ്. അതിനെ വളരാൻ അനുവദിച്ചാൽ, അതിന് നമ്മുടെ ജീവിതത്തെ സുവിശേഷത്തിന്റെ ആനന്ദത്താൽ പ്രകാശിപ്പിച്ചുകൊണ്ട്, പൂർണ്ണമായും മാറ്റിമറിക്കാൻ സാധിക്കും. വിശുദ്ധി എന്നത്, സന്തോഷകരമായ ഒരു ജീവിതത്തിനായി ഏവർക്കും വാഗ്ദാനം ചെയ്യപ്പെട്ട ഒരു വരദാനമാണ്" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. #വിശുദ്ധി (#Holiness), #സകലവിശുദ്ധരും (#AllSaints) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ സന്ദേശം.

EN: #Holiness is a gift from God which we have received with Baptism: if we let it grow, it can completely change our life, enlightening it with the joy of the Gospel. Holiness is a gift offered to everyone for a happy life. #AllSaints

IT: La #santità è un dono di Dio che abbiamo ricevuto con il Battesimo: se lo lasciamo crescere, può cambiare completamente la nostra vita, illuminandola con la gioia del Vangelo. La santità è un dono offerto a tutti per una vita felice. #Ognissanti

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

നവംബർ ഒന്നിന് വത്തിക്കാനിൽ ത്രികാലപ്രാർത്ഥന നയിക്കവേ നൽകിയ സന്ദേശത്തിലും വിശുദ്ധിയിൽ ജീവിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചതിന് പിന്നാലെയായിരുന്നു ട്വിറ്ററിലൂടെയും ഇതേ സന്ദേശം പാപ്പാ നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 നവംബർ 2023, 14:13