തിരയുക

കരുണയുടെ ചെറിയ ഭവനത്തിലെ ഒരു കുഞ്ഞിനെ പാപ്പാ ആശ്ലേഷിക്കുന്നു കരുണയുടെ ചെറിയ ഭവനത്തിലെ ഒരു കുഞ്ഞിനെ പാപ്പാ ആശ്ലേഷിക്കുന്നു   (VATICAN MEDIA Divisione Foto)

വിനയം ഒരുവനെ ദൈവത്തോടും സഹോദരങ്ങളോടും അടുപ്പമുള്ളവനാക്കുന്നു:പാപ്പാ

കരുണയുടെ അപ്പസ്‌തോലിക സഹോദര്യകൂട്ടായ്മയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിലും, ജെലയിലെ കരുണയുടെ ചെറിയ ഭവനത്തിന്റെ പത്താം വാർഷികത്തിലും ഇരു സമൂഹത്തിലേയും അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ നവംബർ ആറാം തീയതി കൂടിക്കാഴ്ച നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

വ്യത്യസ്‌തവും പരസ്പരപൂരകവുമായ നിയോഗങ്ങളും  ചുമതലകളും ഉള്ള ഒരു വലിയ കുടുംബമായി ഇവിടെ എത്തിച്ചേർന്നിരിക്കുന്ന അംഗങ്ങൾ ഈ സമ്പന്നമായ വൈവിധ്യത്തിൽ വികസിപ്പിച്ചെടുത്ത നന്മനിറഞ്ഞ നിരവധി സംരംഭങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.ദരിദ്രർക്കുള്ള ദൈനംദിന ഭക്ഷണശാല മുതൽ, തൊഴിലിടങ്ങളും, കുടുംബങ്ങൾക്കായുള്ള  സംഭാഷണ ശാല, തുടങ്ങിയ പല നൂതന ആശയങ്ങൾ വഴി സ്നേഹത്തിൽ നിരവധി ആളുകളെ ചേർത്ത് നിർത്തിയതിനു അംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദി പ്രകാശിപ്പിച്ചു.

ഇനിയും കൂടുതൽ ശക്തിയോടെയും, തീക്ഷ്ണതയോടെയും മുൻപോട്ടു പോകുവാനും പാപ്പാ ആശംസിച്ചു."നിങ്ങളുടെ സേവനത്തിലും ദാനത്തിലും, പിതാവിന്റെ മുഖത്തിന്റെ ആർദ്രത വെളിപ്പെടുത്തുക: പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങൾ ദിവസവും ചെയ്യുന്ന  അനേകം തൊഴിലുകളുടെ  ആത്യന്തിക അർത്ഥം ഇതാണ് എന്ന് ഒരിക്കലും മറക്കരുത്", പാപ്പാ അടിവരയിട്ടു പറഞ്ഞു.

കണ്ടുമുട്ടുന്ന ആളുകളിൽ ക്രിസ്തുവിനെ ദർശിക്കുവാനും, അപ്രകാരം വിനയത്തോടെ ദൗത്യങ്ങൾ നിർവഹിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും പാപ്പാ പറഞ്ഞു. വിനയം ഒരുവനെ ദൈവത്തോടും സഹോദരങ്ങളോടും അടുപ്പമുള്ളവനാക്കുന്നു. അതിനാൽ,  ഭരമേല്പിക്കപ്പെടുന്ന  ആളുകളോട് ദൈവ സ്നേഹം പങ്കുവയ്ക്കുവാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.വിനയവും,ക്രിയാത്മകമായ ഉത്സാഹവും എപ്പോഴും പ്രവർത്തനങ്ങളിൽ തുടരുവാനും പാപ്പാ എല്ലാവരെയും ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2023, 13:00