തിരയുക

ഗാസയിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ കുട്ടി ഗാസയിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ കുട്ടി   (AFP or licensors)

ഗാസയിലെ സാധാരണക്കാർക്ക് ധൈര്യം പകർന്ന് ഫ്രാൻസിസ് പാപ്പായുടെ ഫോൺകോൾ

ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഗാസയിലെ ലത്തീൻ പള്ളിയിലെ വികാരിയെയും, സമർപ്പിതരെയും ഫോണിൽ ബന്ധപെട്ടു സംസാരിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

പലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്നത് ഗാസയിലെ നിഷ്കളങ്കരായ സാധാരണക്കാരാണ്. ഇവർക്ക് ഏറെ സഹായമാകുന്ന കേന്ദ്രമാണ് ഗാസയിലെ ദേവാലയങ്ങൾ.

സാധാരണക്കാരായ ആ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നു കൊണ്ട് ഫ്രാൻസിസ് പാപ്പാ, ഇടവക വികാരിയുമായും, സിസ്റ്റേഴ്‌സുമായും ഫോണിൽ ബന്ധപെട്ടു സംഭാഷണം നടത്തി. എല്ലാവർക്കും തന്റെ ആശീർവാദം നൽകുകയും, യുദ്ധത്തിന്റെ അവസാനത്തിന് തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകുകയും ചെയ്തു.

പാപ്പായുടെ ഫോൺകോളിൽ ഏറെ സന്തോഷം ഉണ്ടെന്നും, ഞങ്ങളുടെ കഷ്ടപ്പാടുകൾ പാപ്പാ അറിയുന്നുവെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ അഭിമാനമുണ്ടെന്നും സിസ്റ്റർ നബീല സാലിഹ് പറഞ്ഞു.

ഇടവകയുടെ നേതൃത്വത്തിലുള്ള ക്യാംപിൽ രോഗികളും കുടുംബങ്ങളും കുട്ടികളും വികലാംഗരും വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരുമടക്കം ഏകദേശം  അഞ്ഞൂറോളം ആളുകൾ കഴിയുന്നുണ്ട്.യുദ്ധത്തിന്റെ അവസാനത്തിനും സമാധാനത്തിനും സഭയുടെ ആവശ്യങ്ങൾക്കും നടന്നുകൊണ്ടിരിക്കുന്ന സിനഡിന്റെ പ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ കഷ്ടപ്പാടുകൾ സമർപ്പിക്കുന്നുവെന്നും വൈദികനും സിസ്റ്റേഴ്‌സും പാപ്പായ്ക്ക് ഉറപ്പുനൽകി.

യുദ്ധം അതിന്റെ മൂർദ്ധന്യതയിൽ  നിൽക്കുമ്പോഴും , ഇടവകയുടെ അജപാലന കാര്യനഗളിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല.എല്ലാ ദിവസവും രണ്ടു കുർബാന വീതം അർപ്പിക്കപ്പെടുന്നു. അതിൽ രണ്ടിലും ധാരാളം ആളുകളാണ് പങ്കെടുക്കുന്നത്.രാത്രിയും,പകലും നിർത്താതെയുള്ള ബോംബാക്രമണങ്ങൾ തുടരുന്നത്, സാധാരണ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുവെന്നും അതിനാൽ എത്രയും വേഗം ഞങ്ങൾക്ക് സമാധാനം വേണമെന്നും ഗാസയിലെ ജനങ്ങൾ അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2023, 14:27