പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും കളരിയാണ് ജപമാല :ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഒക്ടോബർ മാസം വിശുദ്ധ ജപമാലയുടെ മാസം എന്നാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി വളരെ പ്രത്യേകമായ രീതിയിൽ ഇടവകകളിലും,കൂട്ടായ്മകളിലും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നത് ഈ മാസത്തിന്റെ ആഗോളപരമായ പ്രത്യേകതയാണ്. ജപമാലയുടെ പ്രത്യേകമായ ശക്തി എടുത്തുപറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പായും ഒക്ടോബർ മാസം പതിനാലാം തീയതി ശനിയാഴ്ച സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ജപമാല പ്രാർത്ഥനയുടെയും, വിശ്വാസത്തിന്റെയും ഒരു വിദ്യാലയമാണ്"
IT: Il #SantoRosario è una scuola di preghiera, il Rosario è una scuola di fede!
EN: The #HolyRosary is a school of prayer, the Rosary is a school of faith!
#ജപമാല എന്ന ഹാഷ്‌ടാഗോടുകൂടിയാണ് സന്ദേശം പങ്കുവച്ചത്.5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: