തിരയുക

ഫ്രാൻസിസ് പാപ്പാ പാലസ്തീന പ്രെസിഡന്റ് മഹമൂദ് അബ്ബാസിനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ പാലസ്തീന പ്രെസിഡന്റ് മഹമൂദ് അബ്ബാസിനെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം  (Vatican Media)

ഭീകരവാദവും തീവ്രവാദവും സംഘർഷങ്ങൾക്ക് പരിഹാരമല്ല: ഫ്രാൻസിസ് പാപ്പാ

ഇസ്രായേൽ പാലസ്തീന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനഹ്വാനമേകി ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇസ്രയേലും പാലസ്തീനായും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിക്കാൻ ഭീകരവാദവും തീവ്രവാദവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സഹായിക്കില്ലെന്ന് ഫ്രാൻസിസ് പാപ്പാ. സാധാരണജനജീവിതം ദുരിതപൂർണ്ണമാക്കുകയും ആളുകളെ സഹനത്തിന് വിട്ടുകൊടുക്കുകയുമാണ് ഇത്തരത്തിലുള്ള സംഘർഷങ്ങൾ ചെയ്യുന്നതെന്ന് പാപ്പാ വിശദീകരിച്ചു. മധ്യപൂർവ്വദേശങ്ങൾക്ക് നീതിയിലും ചർച്ചകളിലും സഹോദര്യത്തിലും അടിസ്ഥാനമിട്ട സമാധാനമാണ് ആവശ്യമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഒക്ടോബർ 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലും ഇതുമായി ബന്ധപ്പെട്ട്, ഏവരുടെയും പ്രാർത്ഥനകൾ പാപ്പാ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപൂർവ്വദേശത്ത് ആയിരങ്ങുളുടെ ജീവിതം ദുരിതത്തിലാക്കുന്ന സംഘർഷങ്ങളിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പാപ്പാ വീണ്ടും സന്ദേശം നൽകിയത്.

"ഭീകരവാദവും തീവ്രവാദവും, ഇസ്രായേൽക്കാരും പാലസ്തീനക്കാരും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നില്ല, മറിച്ച് അവ, വിദ്വേഷവും, അക്രമവും, പ്രതികാരചിന്തയും വളർത്തുകയും, എല്ലാവരെയും സഹനത്തിലാഴ്ത്തുകയുമാണ് ചെയ്യുന്നത്. മധ്യപൂർവ്വദേശത്തിന്, നീതിയിലും, പരസ്പരസംവാദത്തിലും, സാഹോദര്യത്തിന്റെ ധൈര്യത്തിലും കെട്ടിപ്പടുത്ത സമാധാനമാണ് ആവശ്യമുള്ളത്" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

EN: Terrorism and extremism do not help to reach a solution to the conflict between Israelis and Palestinians, but fuel hatred, violence, revenge, and only cause each to other suffer. The Middle East need a peace built on dialogue and the courage of fraternity.

IT: Il terrorismo e gli estremismi non risolvono il conflitto tra israeliani e palestinesi, ma alimentano l’odio, la violenza e la vendetta e fanno solo soffrire tutti. Il Medio Oriente ha bisogno di una pace costruita sulla giustizia, sul dialogo e sul coraggio della fraternità.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഒക്‌ടോബർ 2023, 17:50