കാലാവസ്ഥാപ്രതിസന്ധികളിൽ അധികാരികൾ മൗനം വെടിയണം: പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
കാലാവസ്ഥാവ്യതിയാനം ലോകമെമ്പാടും ധാരാളം ഭീഷണികൾ ഉയർത്തുന്ന സാഹചര്യത്തിൽ, ഫ്രാൻസിസ് പാപ്പാ ഉയർത്തിക്കൊണ്ടു വന്ന ആശയങ്ങളും,എഴുതിയ ചാക്രിക ലേഖനവും, അപ്പസ്തോലിക പ്രബോധനവുമെല്ലാം ഏറെ ചർച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിൽ ഒരിക്കൽക്കൂടി ഈ അടിയന്തരസാഹചര്യങ്ങൾക്ക് പ്രതിബദ്ധതയുള്ള ആളുകളിൽ നിന്നും പരസ്പര സഹകരണം തേടിക്കൊണ്ടും, അതുപോലെ അവർ വഴിയായി അധികാരികളിൽ സമ്മർദ്ദം ചെലുത്തികൊണ്ട് ഇതിനുള്ള പരിഹാരങ്ങൾ തേടുവാനും,ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി പങ്കുവച്ച ട്വിറ്റർ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ലോകമെമ്പാടും സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നും ഉയർന്നുവരുന്ന ആവശ്യങ്ങൾ മുൻനിർത്തി, പരസ്പരം സഹായിക്കുകയും,പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകൾക്ക് അധികാരത്തിന്റെ ഉറവിടങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിൽ വിജയിക്കുവാൻ സാധിക്കും.കാലാവസ്ഥാപ്രതിസന്ധിയിൽ വിജയം കാണുവാൻ ഈ പരിശ്രമത്തിനു സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം."
IT: Le istanze che emergono dal basso in tutto il mondo -persone impegnate che si aiutano e si accompagnano a vicenda- possono riuscire a fare pressione sui fattori di potere. È auspicabile che ciò accada per quanto riguarda la crisi climatica. @iamCaritas #TogetherWeBelong
EN: The demands that emerge from below throughout the world, committed people who help and support one another, can succeed in pressuring the sources of power. It is to be hoped that this happen with respect to the climate crisis.@iamCaritas #TogetherWeBelong
5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: