തിരയുക

ഫ്രാൻസിസ് പാപ്പായയും ഹങ്കേറിയുടെ ഇപ്പോഴത്തെ പ്രസിഡന്റ കാതലിൻ നൊവാക്കും ഫ്രാൻസിസ് പാപ്പായയും ഹങ്കേറിയുടെ ഇപ്പോഴത്തെ പ്രസിഡന്റ കാതലിൻ നൊവാക്കും  (VATICAN MEDIA Divisione Foto)

ഹംഗറി മുൻ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പാ

കഴിഞ്ഞദിവസം നിര്യാതനായ മുൻ ഹംഗറി പ്രസിഡന്റ് ലാസ്‌ലോ സോലിയോമിന്റെ വിയോഗത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനസന്ദേശമയച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2005 മുതൽ 2010 വരെ ഹംഗറിയുടെ പ്രസിഡന്റായിരുന്ന ലാസ്‌ലോ സോലിയോമിന്റെ വേർപാടിൽ, ഹംഗറി പ്രസിഡന്റ് കാതലിൻ നൊവാക്കിന് അനുശോചനസന്ദേശമയച്ചു. ഒക്ടോബർ 10-ന് അയച്ച ടെലഗ്രാം സന്ദേശത്തിൽ, പ്രെസിഡന്റ് സോലിയോമിന്റെ മരണത്തിൽ, ഹംഗറി സർക്കാരിനും, അവിടുത്തെ ജനങ്ങൾക്കും തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് പാപ്പാ എഴുതി.

പ്രെസിഡന്റ് സോലിയോമിന് ദൈവം നിത്യശ്വാസം നൽകട്ടേയെന്ന് താൻ പ്രാർത്ഥിക്കുന്നുവെന്ന് എഴുതിയ പാപ്പാ, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന ഏവർക്കും, പ്രത്യേകിച്ച് കുടുംബാംഗങ്ങൾക്ക് ദൈവം ആശ്വാസവും പ്രത്യാശയും നൽകട്ടെയെന്നും പാപ്പാ ആശംസിച്ചു. ഹംഗറി ജനതയ്ക്ക് പാപ്പാ അനുഗ്രഹാശംസകളും നേർന്നു.

ഒക്ടോബർ 8 ഞായറാഴ്ചയാണ് ദീർഘകാലത്തെ രോഗാവസ്ഥയെത്തുടർന്ന് പ്രസിഡന്റ് ലസ്‌ലോ സോലിയോം അന്തരിച്ചത്. എൺപത്തിയൊന്ന് വയസ്സായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2023, 17:18