ആണവായുധ ഭീഷണി മനുഷ്യകുലത്തെ പരാജയപ്പെടുത്തുന്നു:ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
അധാർമ്മികവും,മനുഷ്യത്വരഹിതവുമായ ആണവായുധ ഭീഷണികൾ ലോകത്തിന്റെ പല കോണുകളിൽ നിന്നും, പ്രത്യേകമായി യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അണ്വായുധവിരുദ്ധ ദിനമായ സെപ്തംബർ മാസം ഇരുപത്തിയാറാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ സന്ദേശം പങ്കുവച്ചു
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് അധാർമികമാണ്, കാരണം, ഭൂമിയിൽ സമാധാനം(Pacem in Terris) ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ നിരീക്ഷിച്ചതുപോലെ, 'ചില യാദൃശ്ചികവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിൽ ഇവയുടെ ഉപയോഗം നിഷേധിക്കാനാവില്ല.' ആണവായുധങ്ങളുടെ ഭീഷണിക്ക് മുന്നിൽ നമ്മൾ എന്നും പരാജിതരാണ്."
IT: Il possesso di armi atomiche è immorale poiché – come osservava Giovanni XXIII nella Pacem in terris – «non è escluso che un fatto imprevedibile metta in moto l’apparato bellico». Sotto la minaccia di armi nucleari siamo tutti sempre perdenti!
EN: The possession of atomic weapons is immoral, because, as John XXIII observed in Pacem in terris, “there is no denying that the conflagration could be started by some chance and unforeseen circumstance”. We are always losers before the threat of nuclear weapons!
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: