തിരയുക

വി. പത്രോസിന്റെ ചത്വരത്തിൽ  മദ്ധ്യാഹ്ന പ്രാർത്ഥനയിൽ സന്നിഹിതരായിരുന്ന  വിശ്വാസികൾക്ക് " Passo dopo passo" (അടിവച്ചടിവച്ച്) എന്ന പേരിൽ ഒരു മതബോധന സഹായി വിതരണം ചെയ്തു. വി. പത്രോസിന്റെ ചത്വരത്തിൽ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ സന്നിഹിതരായിരുന്ന വിശ്വാസികൾക്ക് " Passo dopo passo" (അടിവച്ചടിവച്ച്) എന്ന പേരിൽ ഒരു മതബോധന സഹായി വിതരണം ചെയ്തു.   (Vatican Media)

മതബോധന സഹായി വിതരണം ചെയ്തു

ഇറ്റലിയിലെ മതബോധന വർഷം ആരംഭിക്കുന്ന അവസരം പ്രമാണിച്ച് സലേഷ്യൻ പ്രസിദ്ധീകരണ സ്ഥാപനമായ Elledici വി. പത്രോസിന്റെ ചത്വരത്തിൽ പരിശുദ്ധ പിതാവ് നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ സന്നിഹിതരായിരുന്ന വിശ്വാസികൾക്ക് " Passo dopo passo" (അടിവച്ചടിവച്ച്) എന്ന പേരിൽ ഒരു മതബോധന സഹായി വിതരണം ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇതൊരു മനോഹരമായ സമ്മാനമാണ് എന്നു പറഞ്ഞു കൊണ്ടാണ് മതബോധനാദ്ധ്യാപകർ നടത്തിയ ഈ അമൂല്യ സംഭാവനയ്ക്ക് പാപ്പാ നന്ദി പറഞ്ഞത്. മതബോധന വിദ്യാർത്ഥികളായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും യേശുവിനെ കണ്ടു മുട്ടുന്നത് ആനന്ദദായകമാകട്ടെ എന്ന് പാപ്പാ ആശംസിച്ചു.

7 മുതൽ 12 വരെ വയസ്സുള്ള കുട്ടികളുടെ മതബോധന പദ്ധതിയിൽ കുടുംബങ്ങളെ സഹായിക്കാനായി തയ്യാറാക്കിയിട്ടുള്ളതാണ്  "Passo dopo Passo."  മതബോധനാദ്ധ്യാപകരുടെയും, ഇടവ വികാരിമാരുടേയും അനുഭവങ്ങളിൽ നിന്ന്  ഇന്നത്തെ കുഞ്ഞുങ്ങളെയും, വിദ്യാർത്ഥികളെയും, കുടുംബങ്ങളെയും ചിന്തിച്ചു കൊണ്ട് നൂതനവും ആകർഷകവുമായ ഒരു രീതിയാണ് മതബോധന സഹായി അവലംബിച്ചിട്ടുള്ളത്. കുട്ടികൾക്കും കൗമാരക്കാർക്കും രക്ഷിതാക്കൾക്കും മതബോധന അദ്ധ്യാപകർക്കുമുള്ള വർക്ക് ഷോപ്പുകളും പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയുള്ള ഈ സഹായിയിൽ ആറ് ഇന്റർ ആക്ടീവ് സഹായികളും അദ്ധ്യാപകർക്കുള്ള ഗൈഡുകളും ക്രമീകരിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 സെപ്റ്റംബർ 2023, 13:38