പാപ്പാ: മൊറോക്കൊ ഭൂചലനത്തിൽ മരിച്ചവർക്കായി പ്രാർത്ഥിക്കാം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“വിനാശകരമായ ഭൂമികുലുക്കത്തിൽ തകർന്ന മൊറോക്കൊയിലെ പ്രിയപ്പെട്ട ജനങ്ങൾക്കായി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. പരുക്കേറ്റവർക്കും ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കും ആളുകളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ പ്രയത്നിക്കുന്നവർക്കും ഞാൻ നന്ദി പറയുന്നു.”
സെപ്റ്റംബർ പത്താം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബി എന്ന ഭാഷകളില്‍ #നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: