തിരയുക

യേശുവുമായുള്ള കൂടിക്കാഴ്ച യേശുവുമായുള്ള കൂടിക്കാഴ്ച  

പാപ്പാ: യേശുവുമായുള്ള ഉറ്റ ബന്ധം നമ്മുടെ മാനസികാവസ്ഥകളെ സൗഖ്യമാക്കും !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മളുമായുള്ള കൂടിക്കാഴ്ചയ്ക്കായി കർത്താവ് കാത്തിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

(09/09/23) ശനിയാഴ്‌ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ കർത്താവുമായി സൗഹൃദത്തിലാകേണ്ടതിൻറെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ചില സമയങ്ങളിൽ നാം ചില കല്പനകളുടെ പാലനത്തിലും പ്രാർത്ഥനകളുടെ ആവർത്തനത്തിലും തൃപ്തിയടയുന്നു, എന്നാൽ കർത്താവാകട്ടെ അവിടന്നുമായി നാം കൂടിക്കാഴ്ച നടത്തുന്നതും നാം അവിടത്തേക്കു ഹൃദയം തുറന്നുകൊടുക്കുന്നതും  പാർത്തിരിക്കുന്നു. കാരണം, യേശുവുമായി ഉറ്റബന്ധത്തിലാകുന്നതിലൂടെ നമ്മുടെ മാനസികാവസ്ഥകൾ  സൗഖ്യമാക്കപ്പെടുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: A volte ci accontentiamo di osservare qualche precetto e di ripetere preghiere, ma il Signore attende che lo incontriamo, che gli apriamo il cuore. Perché, entrando in intimità con Gesù, veniamo guariti nei nostri affetti.

EN: At times we are content to observe some precepts and to repeat prayers. The Lord, however, waits for us to encounter him, to open our hearts to him. For, our affections are healed when we enter into intimacy with Jesus.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2023, 18:00