തിരയുക

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പുറത്ത് ഒരുവശത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ   ആൻഡ്രൂ കിം തയെഗോണിൻറെ രൂപത്തിൻറെ ആശീർവ്വാദ വേളയിൽ, 16/09/23 വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പുറത്ത് ഒരുവശത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ ആൻഡ്രൂ കിം തയെഗോണിൻറെ രൂപത്തിൻറെ ആശീർവ്വാദ വേളയിൽ, 16/09/23  (Vatican Media)

പാപ്പാ: കൊറിയയിലെ സഭ നിണസാക്ഷികളുടെ രക്തത്താൽ ഫലസമൃദ്ധം !

വിശുദ്ധ ആൻഡ്രൂ കിം തയെഗോണിൻറെ രക്തസാക്ഷിത്വത്തിൻറെ 177-മത് വാർഷികത്തോടും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പുറംവശത്ത് ഒരിടത്ത് സ്ഥാപിച്ചിരിക്കുന്ന അദ്ദേഹത്തിൻറെ തിരുസ്വരൂപത്തിൻറെ ആശീർവ്വാദം കർമ്മത്തോടുമനുബന്ധിച്ച് എത്തിയ കൊറിയയുടെ പൗരാധികാരികളും സഭാപ്രതിനിധികളും അല്മായ വിശ്വാസികളുമുൾപ്പടെയുള്ള തീർത്ഥാടകസംഘത്തെ ശനിയാഴ്‌ച (16/09/23)ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദക്ഷിണ കൊറിയിലെ സഭയിൽ നിക്ഷിപ്തമായ വിളി എന്താണെന്ന് കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്നതാണ് നിണസാക്ഷിയായ വിശുദ്ധ ആൻഡ്രൂ കിം തയെഗോണിൻറെ രൂപം എന്ന് മാർപ്പാപ്പാ.

ഈ വിശുദ്ധൻറെ രക്തസാക്ഷിത്വത്തിൻറെ 177-മത് വാർഷികത്തോടും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പുറംവശത്ത് ഒരിടത്ത് സ്ഥാപിച്ചിരിക്കുന്ന  അമൂല്യമായ അദ്ദേഹത്തിൻറെ തിരുസ്വരൂപത്തിൻറെ ആശീർവ്വാദം കർമ്മത്തോടുമനുബന്ധിച്ച് എത്തിയ കൊറിയയുടെ പൗരാധികാരികളും സഭാപ്രതിനിധികളും അല്മായ വിശ്വാസികളുമുൾപ്പടെയുള്ള ഇരുനൂറോളം പേരടങ്ങിയ തീർത്ഥാടകസംഘത്തെ ശനിയാഴ്‌ച (16/09/23)  വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

നിലത്തുവീണ് അഴിയുന്ന വിത്താണ് സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നത് എന്ന യേശുവചനം അനുസ്മരിച്ച പാപ്പാ വിശുദ്ധ തയെഗോൺ അമൂല്യമായ ഒരു വിത്താണെന്നും കൊറിയയിൽ നിണസാക്ഷിയായ പ്രഥമ വൈദികനാണെന്നും, പൗരോഹിത്യം സ്വീകരിച്ച് അധികനാൾ കഴിയുന്നതിനു മുമ്പ്തന്നെ അദ്ദേഹം വധിക്കപ്പെട്ടുവെന്നും അനുസ്മരിച്ചു. അദ്ദേഹത്തിൻറെ അതിശക്തമായിരുന്ന സുവിശേഷപ്രഘോഷണ തീക്ഷ്ണതയെക്കുറിച്ചും പാപ്പാ എടുത്തു പറഞ്ഞു.കൊറിയ ഉപദ്വീപിൻറെ സമാധാനസ്വപ്നം പാപ്പാ വിശുദ്ധ ആൻഡ്രൂ കിമ്മിന് സമർപ്പിക്കുകയും ചെയ്തു.

2027-ൽ ആഗോളസഭാതലത്തിലുള്ള യുവജനദിനാചരണത്തിന് ആതിഥ്യമരുളുന്നത് ദക്ഷിണകൊറിയ ആണെന്നതും പാപ്പാ അനുസ്മരിക്കുകയും ദൈവവചനത്തിൻറെ പ്രസരണം ഉന്നം വച്ച് തീക്ഷ്ണതോടെ ഒരുങ്ങാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 സെപ്റ്റംബർ 2023, 20:15