തിരയുക

ബ്രസീലിലെ ഹിയൊ ഗ്രാഞ്ചെ ദൊ സൂ സംസ്ഥാനത്തിൽ വെളളത്തിൽ മുങ്ങിയ പ്രദേശങ്ങളിൽ ഒന്ന്, 06/09/23 ബ്രസീലിലെ ഹിയൊ ഗ്രാഞ്ചെ ദൊ സൂ സംസ്ഥാനത്തിൽ വെളളത്തിൽ മുങ്ങിയ പ്രദേശങ്ങളിൽ ഒന്ന്, 06/09/23 

ബ്രസീലിൽ പേമാരിദുരന്തം, പാപ്പായുടെ അനുശോചനം !

ബ്രസീലിലെ ഹിയൊ ഗ്രാഞ്ചെ ദൊ സൂ സംസ്ഥാനത്തിൽ ഈ ദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റും പേമാരിയും വൻ ദുരന്തം വിതച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബ്രസീലിലെ ഹിയൊ ഗ്രാഞ്ചെ ദൊ സൂ സംസ്ഥാനത്തിൽ പേമാരിദുരന്തം വിതച്ച ദുരിതത്തിൽ കഴിയുന്നവർക്ക് പാപ്പായുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും.

മരണവും നാശനഷ്ടവും വിതച്ച പെരുമഴയുടെ ദുരിതം അനുഭവിക്കുന്നവരോട് ഫ്രാൻസീസ് പാപ്പായുടെ സാമീപ്യം അറിയിക്കുന്ന ടെലെഗ്രാം സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ബ്രസീലിലെ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ ദക്ഷിണമേഖല 3-ൻറെ അദ്ധ്യക്ഷനായ ആർച്ച്ബിഷപ്പ് ഡോം ലെയൊമാർ ബ്രുസ്തൊളിന് അയച്ചു.

മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പാപ്പാ പ്രാർത്ഥിക്കുകയും തകർന്നയിടങ്ങൾ എത്രയും വേഗം പുനർനിർമ്മിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.

സെപ്റ്റംബർ 4-ന് (04/09/23) ആരംഭിച്ച പേമാരി നാല്പതിലേറെപ്പേരുടെ ജീവൻ അപഹരിച്ചതായി കണക്കാക്കപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2023, 16:48