തിരയുക

ഫ്രാൻസിസ് പാപ്പായുടെ ഇടതുവശത്തു മോൺസിഞ്ഞോർ ജോർജ് കൂവക്കാട്  ഫ്രാൻസിസ് പാപ്പായുടെ ഇടതുവശത്തു മോൺസിഞ്ഞോർ ജോർജ് കൂവക്കാട്  

പ്രായമായവരോടുള്ള കരുതൽ വീണ്ടും വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ ചുമതല വഹിക്കുന്ന കേരളത്തിൽ നിന്നുള്ള മോൺസിഞ്ഞോർ.ജോർജ് കൂവക്കാടിന്റെ മുത്തശ്ശി ശോശാമ്മ ആന്റണിയുമായി ഫ്രാൻസിസ് പാപ്പാ വീഡിയോ കോളിലൂടെ സംസാരിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

മുത്തശീമുത്തശ്ശന്മാരെ തന്റെ സന്ദേശങ്ങളിലുടനീളം എടുത്തു പറഞ്ഞു കൊണ്ട് അവരുടെ പ്രാധാന്യം ലോകത്തിന്റെ പരിണാമ സംസ്കാരത്തിൽ എപ്രകാരം അടിസ്ഥാനപ്പെടുത്തണമെന്ന് അടിവരയിട്ടു പറയുന്ന പാപ്പാ, സെപ്തംബർ മാസം രണ്ടാം തീയതി കേരളത്തിലെ ഒരു മുത്തശ്ശിയുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. 95 വയസുള്ള ശോശാമ്മ ആന്റണി, പാപ്പായുടെ വിദേശയാത്രകളുടെ ചുമതല വഹിക്കുന്ന മോൺസിഞ്ഞോർ. ജോർജ് കൂവക്കാടിന്റെ മുത്തശ്ശിയാണ്.

ശോശാമ്മ ആന്റണിയും, മറ്റു ബന്ധുക്കളുമായും  ഇംഗ്ലീഷിലും മലയാളത്തിലും തമാശകളും ആശംസകളും പ്രാർത്ഥനാശംസകളും നേർന്നുകൊണ്ട് ഏകദേശം നാലുമിനിറ്റോളം പാപ്പാ സംസാരിച്ചു. 

കോവിഡ് ബാധിച്ചതിനുശേഷം ഏറെ ക്ഷീണിതയായിരുന്ന അമ്മയുമായി സംസാരിക്കുവാൻ പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സുഖമാണോ? എന്ന് ചോദിച്ച പാപ്പായോട് പുഞ്ചിരിയോടെയും, കൈകൾ വീശിയും അമ്മ അതെ എന്ന് പറഞ്ഞു.മുത്തശ്ശി തന്റെ പ്രാർത്ഥനകളും പാപ്പായ്ക്കു നേർന്നു.

മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ചങ്ങനാശേരി അതിരൂപതാംഗമാണ്. തന്റെ കൂടെ ജോലി ചെയ്യുന്ന എല്ലാവരുടെയും ബന്ധുമിത്രാദികളുടെ സുഖ വിവരങ്ങൾ എപ്പോഴും തിരക്കുന്ന പാപ്പാ, പ്രത്യേകമായും പ്രായമായവരെപ്പറ്റി അന്വേഷിക്കാറുണ്ടെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2023, 14:35