ലിബിയയ്ക്കും, മൊറോക്കോയ്ക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം: പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളിൽ ഏറെ ജീവഹാനിയും, നാശനഷ്ടങ്ങളും വന്ന ലിബിയയിലെ വെള്ളപ്പൊക്കദുരന്തവും, മൊറോക്കോയിലെ ഭൂകമ്പദുരിതവും എടുത്തു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശമയച്ചു. സന്ദേശത്തിൽ എല്ലാവരോടുമായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും, നിസീമമായ സഹായസഹകരണങ്ങൾ യാചിക്കുകയും ചെയ്തു. സെപ്റ്റംബർ മാസം പതിമൂന്നാം തീയതിയാണ് ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഈ സന്ദേശം പങ്കുവച്ചത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ലിബിയയിലെ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും, അവരുടെ കുടുംബങ്ങൾക്കും, കിടപ്പാടം നഷ്ടപ്പെട്ടവർക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. ഈ സഹോദരീസഹോദരന്മാരോടും, അതുപോലെ തന്നെ ഭൂകമ്പ ദുരന്തത്തിൽ കഷ്ടപ്പെടുന്ന മൊറോക്കോയിലെ ജനങ്ങളോടും നമുക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യാം."
IT: #PreghiamoInsieme per quanti hanno perso la vita nelle inondazioni in #Libia, per i loro familiari e per gli sfollati. Non manchi la nostra solidarietà verso questi fratelli e sorelle, così come verso il popolo marocchino, che soffre a causa del terremoto.
EN: Let us #PrayTogether for those who lost their lives in an inundation in #Libya, for their families and for the displaced. May we not fail to show our solidarity with these brothers and sisters, as well as with the people of Morocco who are suffering from an earthquake.
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: