തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (REUTERS)

വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആശംസകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

ആതുരസേവനത്തിന്റെ ഉദാത്ത മാതൃക ലോകത്തിനു പകർന്നുനല്കുകയും, ഈ സേവനത്തിലേക്ക് അനേകരെ ആകർഷിക്കുകയും ചെയ്ത വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആശംസകൾ നേർന്ന് ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശമയച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ആതുരസേവനത്തിന്റെ ഉദാത്ത മാതൃക ലോകത്തിനു പകർന്നുനല്കുകയും, ഈ സേവനത്തിലേക്ക് അനേകരെ ആകർഷിക്കുകയും ചെയ്ത വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആശംസകൾ നേർന്ന്  ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശമയച്ചു. 

വിൻസെന്റ് ഡി പോളിന്റെ ജീവിത മാതൃക പിന്തുടർന്ന് കൊണ്ട് വാഴ്ത്തപ്പെട്ട ഫ്രഡറിക് ഒസാനാം സ്ഥാപിച്ച വിൻസെന്റ് ഡി പോൾ സൊസൈറ്റി ലക്ഷക്കണക്കിന് ആളുകളാണ് ലോകമെമ്പാടും സന്നദ്ധ സേവനം നടത്തുന്നത്.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"ക്രിസ്തുവിനോടുള്ള സ്നേഹത്താൽ പ്രേരിതനായി, പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സേവനത്തിനായി സ്വയം സമർപ്പിച്ച വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ സ്മരണയാണ് ഇന്ന് നാം ആഘോഷിക്കുന്നത്. അവശരായ നമ്മുടെ സഹോദരങ്ങളുമായി അടുത്തിടപഴകുവാൻ  വിശുദ്ധന്റെ  മാതൃക നമ്മെ പ്രോത്സാഹിപ്പിക്കട്ടെ."

IT: Oggi celebriamo la memoria liturgica di San Vincenzo de’ Paoli che, mosso dall’amore per Cristo, si è dedicato al servizio dei  poveri e degli emarginati. Il suo esempio sproni anche noi ad essere vicini ai fratelli bisognosi.

EN: Today we celebrate the liturgical memorial of Saint Vincent de Paul who, moved by love for Christ, dedicated himself to the service of the poor and marginalized. May his example spur us on as well to draw near our brothers and sisters in need.

 സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 സെപ്റ്റംബർ 2023, 14:31