തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ  (Vatican Media)

എളിമയുള്ള ഹൃദയങ്ങളാണ് കർത്താവ് തേടുന്നത്: ഫ്രാൻസിസ് പാപ്പാ

എളിമയുള്ള ഹൃദയം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ സെപ്റ്റംബർ 6-ന് നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകത്തിന്റെ ശ്രദ്ധയല്ല, തന്നെ ആഗ്രഹിക്കുന്നവരുടെ നിഷ്കളങ്കഹൃദയങ്ങളാണ് കർത്താവ് തേടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 6 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ സാമുവലിന്റെ പുസ്തകം പതിനാറാം അധ്യായത്തിൽ, ബാഹ്യരൂപം മാത്രമല്ല, ഹൃദയം കൂടി കാണുന്ന ദൈവത്തെക്കുറിച്ച് പറയുന്ന വിശുദ്ധഗ്രന്ഥഭാഗത്തെ അധികരിച്ച് ഉദ്‌ബോധനം നടത്തിയതിന് ശേഷമാണ് ഇത്തരമൊരു സന്ദേശം പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

"സദസ്സിന്റെ കേന്ദ്രമല്ല, മറ്റുള്ളവർക്ക് മുന്നിൽ കാണപ്പെടാതെയും, മറ്റുള്ളവരെ തന്റെ കാൽക്കീഴിലാക്കാതെയും, അവിടുത്തെ ആഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ എളിമയുള്ള ഹൃദയമാണ് ദൈവം തേടുന്നത്" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. "പൊതുകൂടിക്കാഴ്ചാസമ്മേളനം" (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ ട്വീറ്റ്.

IT: Il Signore non cerca il centro del palcoscenico, ma il cuore semplice di chi lo desidera e lo ama senza apparire, senza voler svettare sugli altri. #UdienzaGenerale

EN: The Lord does not look for the centre-stage, but for the simple heart of those who desire him and love him without ostentation, without wanting to tower above others. #GeneralAudience

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2023, 17:03