പാപ്പാ: ദു:ഖവും ഭയവും ദൈവത്തിൽ നിന്നുള്ള അകലത്തിന്റെ അടയാളങ്ങൾ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“ആനന്ദമാണ് കർത്താവിനെ കണ്ടുമുട്ടിയതിന്റെ അടയാളം. ദു:ഖവും ഭയവും ദൈവത്തിൽ നിന്നുള്ള അകലത്തിന്റെ അടയാളമാണ്. ധാരാളം സമ്പാദ്യങ്ങളും സാധ്യതകളും കൈവശമുണ്ടെന്നിരിക്കിലും കർത്താവിൽ നിന്ന് സ്വയം അകലം പാലിക്കുന്നവർ ഒരിക്കലും സന്തോഷമുള്ളവരായിരിക്കില്ല.”
ആഗസ്റ്റ് 28ആം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: