പാപ്പാ: ഗ്രീസിൽ പൊട്ടിപ്പുറപ്പെട്ട തീപിടുത്തത്തിന്റെ ഇരകളായവർക്കു പ്രാർത്ഥന
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
"സമീപ ദിവസങ്ങളിലായി വടക്ക് കിഴക്കൻ ഗ്രീസിൽ പൊട്ടിപ്പുറപ്പെട്ട തീപിടുത്തത്തിന്റെ ഇരകളായവർക്കു വേണ്ടിയുള്ള പ്രാർത്ഥനയിൽ അവരെ ഞാൻ സ്മരിക്കുന്നുവെന്ന് ഉറപ്പ് നൽകുകയും ഗ്രീക്ക് ജനതയോടുള്ള എന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന യുക്രേനിയൻ ജനതയുമായും നമുക്ക് സമീപസ്ഥരായിരിക്കാം. യുക്രെയ്നെ മറക്കാതിരിക്കാം."
ആഗസ്റ്റ് 27ആം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: