തിരയുക

സ്വർഗ്ഗാരോപിത നാഥ സ്വർഗ്ഗാരോപിത നാഥ 

പാപ്പാ: പരസേവനത്തിലൂടെയും ദൈവസ്തുതിയിലൂടെയും അനുദിനം ഉയരുക!

സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവിതം ആകുലതകളും ആവലാതികളുംകൊണ്ടു നിറയ്ക്കാതെ, കൃതജ്ഞതയാലും കൃപാവരത്താലും ജീവിക്കണമെന് മാർപ്പാപ്പാ.

പരിശുദ്ധ കന്യാകമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായ ആഗസ്റ്റ് 15-ന്  ചൊവ്വാഴ്ച  (15/08/23) “ആഞ്ചെലൂസ്” (#Angelus) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“ആകുലതകളും ആവലാതികളുമില്ലാതെ കൃതജ്ഞതയോടെയും കൃപയോടെയും ജീവിക്കുന്നതും മുഖം കൂർപ്പിച്ചു പിടിക്കാതെ ഉന്നതത്തിലേക്കു നോക്കുന്നതും എത്ര മാത്രം നല്ലതാണ്! സ്വർഗ്ഗാരോപിതയായ നമ്മുടെ അമ്മ, നമ്മെ സേവനത്തിലൂടെയും സ്തുതിയിലൂടെയും ഓരോ ദിവസവും കൂടുതൽ ഉയരാൻ സഹായിക്കട്ടെ. #ആഞ്ചെലൂസ്”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Quanto fa bene vivere di gratitudine e di benedizione anziché di rimpianti e lamentele, alzare lo sguardo verso l’alto invece che tenere il muso lungo! La nostra Madre, Assunta in Cielo, ci aiuti a salire ogni giorno più in alto attraverso il servizio e la lode. #Angelus

EN: How good it is to live in gratitude and blessing instead of regrets and complaints, to raise our gaze upwards instead of keeping a long face! May our Mother, assumed into Heaven, help us to climb higher each day through service and praise. #Angelus

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഓഗസ്റ്റ് 2023, 12:20