തിരയുക

കുരിശിലൂടെ യേശുവിലേക്ക് കുരിശിലൂടെ യേശുവിലേക്ക് 

പാപ്പാ: യേശുവിനെ ജീവിത കേന്ദ്രമാക്കുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശുവിനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചാൽ നമ്മുടെ ജീവിത ദർശനം മാറുമെന്ന് മാർപ്പാപ്പാ.

ചൊവ്വാഴ്ച  (08/08/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

പാപ്പാ പ്രസ്തുത സന്ദേശത്തിൽ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ് : “യേശുവിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോൾ, നമ്മുടെ കഷ്ടപ്പാടുകളിലും പ്രയാസങ്ങളിലും പോലും, ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറുന്നു, , അവിടത്തെ വെളിച്ചത്താൽ നാം വലയിതരായതായും അവിടത്തെ ആത്മാവിനാൽ സമാശ്വസിപ്പിക്കപ്പെടുന്നതായും അവിടത്തെ വചനത്താൽ പ്രചോദിപ്പിക്കപ്പെടുന്നതായും, അവിടത്തെ സ്നേഹത്താൽ താങ്ങി നിറുത്തപ്പെടുന്നതായും നമുക്ക് അനുഭവപ്പെടുന്നു”.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Mettendo Gesù al centro, cambia lo sguardo sulla vita e, pur dentro i travagli e le fatiche, ci sentiamo avvolti dalla sua luce, consolati dal suo Spirito, incoraggiati dalla sua Parola, sostenuti dal suo amore.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2023, 13:30