തിരയുക

അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് ദ്വീപസമൂഹത്തിലെ മവുയി കാട്ടുതീബാധിത പ്രദേശം അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് ദ്വീപസമൂഹത്തിലെ മവുയി കാട്ടുതീബാധിത പ്രദേശം  (AFP or licensors)

ഹവായ് ദ്വീപസമൂഹത്തിൽ കാട്ടുതീ ദുരന്തം, പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും !

ചൊവ്വാഴ്ചയാണ് (08/08/23) മവൂയിൽ കാട്ടുതീ പടർന്നത്. എഴുപതോളം പേർ മരണമടയുകയും അനേകരെ കാണതാവുകയും 300-നടുത്ത് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് ദ്വീപസമൂഹത്തിലെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മാവുയി ദ്വീപിൽ അനേകരുടെ ജീവനപഹരിച്ച കാട്ടുതീ ദുരന്തത്തിൽ മാർപ്പാപ്പാ ഖേദം പ്രകടിപ്പിക്കുന്നു.

ഫ്രാൻസീസ് പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും അറിയിച്ചുകൊണ്ട് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അമേരിക്കൻ ഐക്യനാടുകളിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ക്രിസ്റ്റഫ് പിയെറിന് വെള്ളിയാഴ്ച (11/08/23) സന്ദേശം അയച്ചു.

അവിടെ തുടരുന്ന കാട്ടുതീ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും കാണാതായവർക്കും പരിക്കേറ്റവർക്കും ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവർക്കും, പ്രത്യേകിച്ച്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവർക്കും, ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് കർദ്ദിനാൾ പരോളിൻ അറിയിക്കുന്നു.

മാവുയി ദ്വീപിലെ നിവാസികൾക്ക് സർവ്വശക്തൻ അനുഗ്രഹവും ശക്തിയും ശാന്തിയും നല്കുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നു.

ചൊവ്വാഴ്ചയാണ് (08/08/23) മാവുയിൽ കാട്ടുതീ പടർന്നത്. എഴുപതോളം പേർ മരണമടയുകയും അനേകരെ കാണതാവുകയും 300-നടുത്ത് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വിനോദസഞ്ചാരികളെ സ്ഥലത്തു നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2023, 12:54