തിരയുക

ഉക്രൈൻ പതാകയുമായി പാപ്പാ ഉക്രൈൻ പതാകയുമായി പാപ്പാ  (Vatican Media)

ഉക്രൈനുവേണ്ടി പ്രാർത്ഥനാഭ്യർത്ഥന ആവർത്തിച്ച് ഫ്രാൻസിസ് പാപ്പാ

ഉക്രൈൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ-ഉക്രൈൻ യുദ്ധം ലോകശ്രദ്ധയിൽനിന്ന് അകലുമ്പോഴും, നിരവധി ആളുകളുടെ ജീവനെടുക്കുകയും, ഇപ്പോഴും ലക്ഷക്കണക്കിന് ആളുകളുടെ സമാധാനജീവിതത്തിന് ഭീഷണിയായി ഈ യുദ്ധം തുടരുകയും ചെയ്യുന്ന അവസരത്തിൽ, ഉക്രൈനിലെ പീഡിതസമൂഹത്തിനുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ.

യുദ്ധത്തിന്റെ ക്രൂരതയിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിച്ച പാപ്പാ, ഈ യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി കുട്ടികളെ കാണാതാവുകയും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു എന്നതിലേക്ക് വിരൽ ചൂണ്ടി.

"ഉക്രൈനിലെ നമ്മുടെ സഹോദരീസഹോദരങ്ങൾക്കുവേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം. അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. യുദ്ധം അതിക്രൂരമാണ്. നിരവധി കുട്ടികളെ കാണാതായി, ഒരുപാടാളുകൾ മരണമടഞ്ഞു. പീഡനമേൽക്കുന്ന ഉക്രൈനെ നമുക്ക് മറക്കാതിരിക്കാം. ഇന്ന് അവരുടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട ഒരു ദിനമാണ്" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്ന ഹാഷ്ടാഗിയോടെയായിരുന്നു പാപ്പായുടെ സന്ദേശം.

IT: #PreghiamoInsieme per i nostri fratelli e sorelle ucraini: soffrono tanto. La guerra è crudele, tanti bambini spariti, tanta gente morta! Non dimentichiamo la martoriata Ucraina. Oggi è una data significativa per il loro Paese.

EN: Let us #PrayTogether for our Ukrainian brothers and sisters who are suffering so much. War is cruel: so many children are missing, so many people have died! Let us not forget tormented Ukraine. Today is a significant date for their country.

1991 ഓഗസ്റ്റ് 24-ന് ഉക്രൈൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 23-നാണ് ഉക്രൈൻ പാതകാദിനം ആഘോഷിക്കുന്നത്.

ഓഗസ്റ്റ് 23 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും ഉക്രൈനുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ ഇതേ പ്രാർത്ഥനാഭ്യർത്ഥന ഫ്രാൻസിസ് പാപ്പാ പുതുക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2023, 17:22