തിരയുക

ഫ്രാൻസിസ് പാപ്പാ വിവിധ മതസ്ഥരുമായുള്ള കൂടിക്കാഴ്ചാസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ വിവിധ മതസ്ഥരുമായുള്ള കൂടിക്കാഴ്ചാസമ്മേളനത്തിൽ 

അക്രമം പ്രോത്സാഹിപ്പിക്കാനായി മതത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പാ

മതതീവ്രവാദത്തിനെതിരെ ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ്‌ പാപ്പാ. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് മതത്തെ അക്രമത്തിന്റെ മാർഗ്ഗമാക്കി മാറ്റുന്ന തീവ്രമതചിന്തകൾക്കെതിരെ ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചത്.

"വിദ്വേഷവും, അക്രമവും തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ ദുരുപയോഗിക്കുന്നത് നിറുത്തുവാനും, കൊലപാതകം, നാടുകടത്തൽ, തീവ്രവാദം, അടിച്ചമർത്തൽ എന്നിവയെ ന്യായീകരിക്കാനായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനുമുള്ള എന്റെ അഭ്യർത്ഥന പുതുക്കുന്നു" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

മതപരമായ അതിക്രമങ്ങൾക്കെതിരെ (#AgainstReligiousViolence) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

IT: Rinnovo l’appello a cessare di strumentalizzare le religioni per incitare all’odio, alla violenza, all’estremismo e al fanatismo e a smettere di usare il nome di Dio per giustificare atti di omicidio, di esilio, di terrorismo e di oppressione. #AgainstReligiousViolence

EN: I renew my appeal to stop using religions to incite hatred, violence, extremism and blind fanaticism, and to refrain from using the name of God to justify acts of murder, exile, terrorism and oppression. #AgainstReligiousViolence

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലുള്ള അതിക്രമങ്ങൾക്ക് ഇരകളാകേണ്ടിവന്നവരുടെ അനുസ്മരണത്തിന്റെ അന്താരാഷ്ട്രദിനം ഓഗസ്റ്റ് 22-ന് ആഘോഷിക്കപ്പെട്ട വേളയിലാണ് പാപ്പാ ഇത്തരമൊരു സന്ദേശം നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 August 2023, 17:36