തിരയുക

മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ  

കാലാവസ്ഥാപ്രതിസന്ധികളിൽ ഉത്കണ്ഠയറിയിച്ച് ഫ്രാൻസിസ് പാപ്പാ

2015 മേയ് മാസം ഇരുപത്തിനാലാം തീയതി പുറത്തിറക്കിയ ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനമായ 'ലൗദാത്തോ സി' പ്രകൃതി സംബന്ധമായ പല പ്രതിസന്ധികളെ പറ്റി പ്രതിപാദിക്കുന്നതോടൊപ്പം ദൈവീക സൃഷ്ടിയുടെ മനോഹാരിതയും, വ്യതിരിക്തതയും വിവരിക്കുന്നു.

ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി

പ്രകൃതി സംബന്ധമായ പല പ്രതിസന്ധികളെ പറ്റി പ്രതിപാദിക്കുന്നതോടൊപ്പം ദൈവീക സൃഷ്ടിയുടെ മനോഹാരിതയും, വ്യതിരിക്തതയും എടുത്തു പറയുന്ന  ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനമായ 'ലൗദാത്തോ സി' 2015 മേയ് മാസം ഇരുപത്തിനാലാം തീയതിയാണ് പ്രകാശനം  ചെയ്യപ്പെട്ടത്.

അന്ന് മുതൽ ആഗോളതലത്തിൽ ഈ വിഷയങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുകയും ലോകനേതാക്കളിൽ പലരും, ഈ പ്രതിസന്ധികളെ പറ്റി അറിയിക്കുവാനും അതിനുവേണ്ടി ഫലപ്രദമായ കാര്യങ്ങൾ  പ്രവൃത്തിപഥത്തിൽ എത്തിക്കുവാൻ വത്തിക്കാന്റെ പല മേഖലകളെയും ഏകോപിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ കൈക്കൊണ്ട  പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ചാക്രികലേനത്തിന്റെ തുടർച്ചയെന്നോണം വീണ്ടും ആസന്നമായ കാലാവസ്ഥ പ്രതിസന്ധികളെ പറ്റി അറിയിച്ചുകൊണ്ട് വീണ്ടും ഒരു കത്ത് തയ്യാറാക്കുകയാണ് താനെന്ന്  ഫ്രാൻസിസ് പാപ്പാ അറിയിച്ചു. കൗൺസിൽ ഓഫ് യൂറോപ്പിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള അഭിഭാഷകരുടെ പ്രതിനിധി സംഘത്തോട് സംസാരിക്കവേയാണ്  ഫ്രാൻസിസ് പാപ്പാ ഇതേപ്പറ്റി പ്രതിപാദിച്ചത്.

തുടർന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് ഇതേപ്പറ്റിയുള്ള വിശദീകരണം മാധ്യമപ്രവർത്തകരുമായുള്ള സമ്മേളനത്തിൽ നൽകി.

"സുന്ദരവും ജീവിക്കാൻ യോഗ്യവുമായ ഒരു ലോകം നമ്മിൽ നിന്ന് സ്വീകരിക്കാൻ യുവതലമുറകൾക്ക് അവകാശമുണ്ടെന്നും, ദൈവത്തിന്റെ ഉദാരമായ കരങ്ങളിൽ നിന്ന് നമുക്ക് ലഭിച്ച സൃഷ്ടിയോടുള്ള ഗൗരവമായ കടമകൾ നാം മറക്കരുതെന്നും" ഫ്രാൻസിസ് പാപ്പാ അഭിഭാഷകരുടെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2023, 13:15