ഫ്രാൻസിസ് പാപ്പാ റോമിലെ മരിയ മേജർ ബസലിക്കയിൽ ഫ്രാൻസിസ് പാപ്പാ റോമിലെ മരിയ മേജർ ബസലിക്കയിൽ 

മരിയൻ ദേവാലയങ്ങളിലേക്ക് വിശ്വാസികളെ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ അമ്മയുടെ സന്നിധിയിൽ സമാധാനം കണ്ടെത്താൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മാതൃസ്നേഹവും സാന്ത്വനവുമേകുന്ന പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യത്തിന്റെ പ്രാധാന്യത്തിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ. മാതൃസ്നേഹത്തിന്റെ ഭാഷയിൽ വിശ്വാസം പ്രകടമാക്കപ്പെടുന്ന മരിയൻ ദേവാലയങ്ങൾ കൂടുതലായി സന്ദർശിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഓഗസ്റ്റ് 23 ബുധനാഴ്ച ട്വിറ്ററിലൂടെ നൽകിയ സന്ദേശത്തിലാണ് കന്യകാമേരിയുടെ സന്നിധിയിൽ സമാധാനം അനുഭവിക്കാൻ പാപ്പാ ഉദ്ബോധിപ്പിച്ചത്.

"മരിയൻ ആരാധനാലയങ്ങൾ സന്ദർശിക്കാൻ നമുക്ക് പരിശ്രമിക്കാം. വിശ്വാസം ഒരു അമ്മയുടേതായ വാക്കുകളിൽ പ്രകടമാക്കപ്പെടുന്ന, അനുദിനജീവിതത്തിന്റെ അദ്ധ്വാനങ്ങൾ പരിശുദ്ധ കന്യകയുടെ കരങ്ങളിൽ സമർപ്പിക്കപ്പെടുന്ന, ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും ഈ മരുപ്പച്ചകളിലാണ് ഒരുവൻ ഹൃദയത്തിൽ സമാധാനം കണ്ടെത്തിയുള്ള ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്." എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

ഓഗസ്റ്റ് 22 ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിൽ മെക്‌സിക്കോയിലെ ഗ്വാദലൂപ്പെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട് ഉദ്‌ബോധനം നടത്തിയതിനു പിന്നാലെയാണ് മരിയൻ തീർത്ഥാടനദേവാലയങ്ങൾ സന്ദർശിക്കുന്നതിനെക്കുറിച്ചുള്ള സന്ദേശം പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

IT: Impariamo a frequentare i santuari mariani. In queste oasi di consolazione e di misericordia, dove la fede si esprime in lingua materna, dove si depongono le fatiche della vita tra le braccia della Madonna, si torna a vivere con la pace nel cuore. #UdienzaGenerale.

EN: We must learn to frequent the Marian shrines. In these oases of consolation and mercy, where faith is expressed in maternal language, where we lay the labours of life in Our Lady’s arms, one returns to life with peace in our hearts. #GeneralAudience.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2023, 17:19