ഫ്രാൻസിസ് പാപ്പാ ഫ്രാൻസിലെ മർസിലിയയിലേക്ക്
ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി
മെഡിറ്ററേനിയൻ സംഗമത്തിന്റെ സമാപ്തിയിൽ പങ്കെടുക്കുവാനും, മർസിലിയ സന്ദർശനത്തിനുമായി ഫ്രാൻസിസ് പാപ്പാ സെപ്റ്റംബർ മാസം 22, 23 തീയതികളിൽ അപ്പസ്തോലിക യാത്ര നടത്തുന്നു. സെപ്റ്റംബർ മാസം 22 പ്രാദേശികസമയം ഉച്ചകഴിഞ്ഞു 2.35 ന് റോമിൽ നിന്നും യാത്ര പുറപ്പെടുന്ന ഫ്രാൻസിസ് പാപ്പാ തുടർന്ന് ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം 8.50 നാണ് തിരികെയെത്തുന്നത്.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക സന്ദർശനവേളയിൽ രാഷ്ട്രീയ, മത സാമുദായിക സംഘടനയിലെ നേതാക്കന്മാരുമായി കൂടിക്കാഴ്ചകൾ നടത്തും. അതോടൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായും പാപ്പാ സൗഹൃദകൂട്ടായ്മ നടത്തുമെന്ന്, വത്തിക്കാൻ ഔദ്യോഗിക വക്താവ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ ആണ് മർസിലിയ വിമാനത്താവളത്തിൽ പാപ്പായെ സ്വീകരിക്കുക. പിറ്റേന്ന് ഇരുത്തിമൂന്നാം തീയതിയും പ്രെസിഡന്റുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യും.ഇരുപത്തിമൂന്നാം തീയതി വെലോദോം സ്റ്റേഡിയത്തിൽ വച്ചുനടക്കുന്ന ദിവ്യബലിയോടുകൂടിയാണ് അപ്പസ്തോലിക സന്ദർശനം പൂർത്തിയാകുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: