തിരയുക

പാപ്പയുടെ 43-മത് അന്താരാഷ്ട്ര അപ്പസ്തോലിക യാത്ര മംഗോളിയയിലേക്ക് പാപ്പയുടെ 43-മത് അന്താരാഷ്ട്ര അപ്പസ്തോലിക യാത്ര മംഗോളിയയിലേക്ക് 

പാപ്പയുടെ 43-മത് അന്താരാഷ്ട്ര അപ്പസ്തോലിക യാത്ര മംഗോളിയയിലേക്ക്

“പ്രത്യാശയോടെ ഒരുമിച്ച്” എന്ന പ്രമേയവുമായി മംഗോളിയ റിപ്പബ്ലിക്കിലേക്ക് പാപ്പാ ചരിത്രപരമായ സന്ദർശനം നടത്തുന്നത് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയുള്ള തിയതികളിലാണ്. ഈ യാത്രയിൽ ഫ്രാൻസിസ് പാപ്പാ മംഗോളിയയിയെ രാഷ്ട്രീയ അധികാരികളുമായി കൂടിക്കാഴ്ച നടത്തും. കത്തോലിക്കാ സഭയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയും, എക്യുമെനിക്കൽ, മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. കൂടാതെ ഉപവി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ അവിടെ കായിക അരങ്ങിൽ ദിവ്യബലി അർപ്പിക്കും.

ആഗസ്റ്റ് 31 – സെപ്റ്റംബർ 4 

ആഗസ്റ്റ് 31 വ്യാഴാഴ്ച

റോം-ഊലാൻബതാർ

റോമിലെ സമയം വൈകുന്നേരം 6:30

ഫ്യുമിച്ചനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഊലാൻബതാരിലേക്കുള്ള വിമാനത്തിൽ പാപ്പാ യാത്ര ആരംഭിക്കും

സെപ്റ്റംബർ 1, വെള്ളിയാഴ്ച

ഊലാൻബതാർ

10:00 "ചെംഗിസ് ഖാൻ" അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും

10:00 ഔദ്യോഗിക സ്വീകരണം

സെപ്റ്റംബർ 2, ശനിയാഴ്ച

ഊലാൻബതാർ

09:00 സുഖ്‌ബതാർ ചത്വരത്തിൽ സ്വീകരണം

09:30 മംഗോളിയൻ രാഷ്ട്രപതിയുമായി പാപ്പായുടെ സന്ദർശനം

10:20 അധികാരികൾ, പൗരസമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായി കൊട്ടാരത്തിലെ "ഇഖ് മംഗോൾ"ഹാളിൽ വെച്ച് പരിശുദ്ധ പിതാവിന്റെ കുടിക്കാഴ്ചയും, പ്രഥമ പ്രഭാഷണവും

11:00 മംഗോളിയയിലെ ഏകസഭ പാർലമെന്റായ "ഗ്രേറ്റ് ഹുറൽ"ൽ രാജ്യത്തിന്റെ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ച

11:10 പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച

04:00 വിശുദ്ധരായ പത്രോസിന്റെയും, പൗലോസിന്റെയും നാമഥേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ വച്ച് മെത്രാന്മാർ, വൈദീകർ, മിഷനറിമാർ, സമർപ്പിതർ, അജപാലന പ്രവർത്തകർ എന്നിവരുമായി പാപ്പായുടെ കൂടിക്കാഴ്ച. തുടർന്ന് പാപ്പായുടെ പ്രഭാഷണം

സെപ്റ്റംബർ 3, ഞായർ

ഊലാൻബതാർ

10:00  "ഹൺ തിയേറ്റർ"ൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനത്തിൽ പാപ്പാ പങ്കെടുക്കുകയും സന്ദേശം നൽകുകയും ചെയ്യും.

04:00  "സ്റ്റെപ്പി അരേന" എന്ന കായിക അരങ്ങിൽ പാപ്പാ ദിപ്യബലി അർപ്പിക്കും

2023 സെപ്റ്റംബർ 4, തിങ്കൾ

ഊലാൻബതാർ- റോം

09:30 ജീവകാരുണ്യ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച, കാരുണ്യ ഭവനത്തിന്റെ ഉദ്ഘാടനം, തുടർന്ന് പരിശുദ്ധ പിതാവിന്റെ പ്രഭാഷണം.

11:30 "ചെംഗിസ് ഖാൻ" അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിടവാങ്ങൽ ചടങ്ങ്

12:00 "ചെംഗിസ് ഖാൻ" അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോമിലേക്ക് വിമാനത്തിൽ മാത്ര

05:20 റോമിലെ ഫ്യുമിച്ചനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിചേരൽ

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഓഗസ്റ്റ് 2023, 15:43