പാപ്പാ: ആഫ്രിക്ക൯ കുടിയേറ്റക്കാർക്ക് അടിയന്തര സഹായം നൽകുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“ആഫ്രിക്കയുടെ വടക്കൻ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ ആഴ്ചകളോളം മരുഭൂമിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ സഹോദരീസഹോദരന്മാർക്ക് അടിയന്തര പരിഹാരവും സഹായവും നൽകാൻ യൂറോപ്യൻ, ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരോടു ഞാൻ പ്രത്യേകമാം വിധം അഭ്യർത്ഥിക്കുന്നു.”
ജൂലൈ ഇരുപത്തിമൂന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯ എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: