തിരയുക

തിരുവചനം. തിരുവചനം.  

പാപ്പാ: ദൈവവചനം സ്വീകരിക്കുന്നവരിൽ പുതു ജീവിതം നൽകുന്നു

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഒരു വിത്തിനെ നമുക്ക് സങ്കൽപ്പിക്കാം: കഷ്ടിച്ചു മാത്രം ദൃശ്യമെങ്കിലും അത് ഫലം നൽകുന്ന ചെടിയെ വളർത്തുന്നു. അതുപോലെയാണ് ദൈവവചനം; സുവിശേഷത്തെക്കുറിച്ച് ചിന്തിച്ചു നോക്കാം, ലളിതവും എല്ലാവർക്കും എത്തിപ്പിടിക്കാവുന്നതുമായ ഒരു കുഞ്ഞു പുസ്തകം, അത് സ്വീകരിക്കുന്നവരിൽ പുതു ജീവിതം ഉണ്ടാക്കുന്നു.”

ജൂലൈ പതിനാറാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍,  അറബി  എന്ന ഭാഷകളില്‍  #GospelOfToday എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജൂലൈ 2023, 15:20