തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

തിന്മകൾക്കെതിരെ നന്മയുടെ ആയുധം പ്രയോഗിക്കുക !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശ്വാസം, യാഥാർത്ഥ്യത്തെ ആന്തരികമായി രൂപാന്തരപ്പെടുത്തുന്നുവെന്ന് മാർപ്പാപ്പാ.

ജൂലൈ ഒന്നിന് (01/07/23) ശനിയാഴ്‌ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ വിശ്വാസത്തിൻറെ പ്രവർത്തനത്തെ അധികരിച്ചുള്ള തൻറെ ഈ ബോധ്യം വ്യക്തമാക്കിയിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ഇതാണ് ക്രിസ്ത്യൻ പ്രവചനം: തിന്മയോട് നന്മകൊണ്ടും വിദ്വേഷത്തോട് സ്നേഹത്താലും വിഭജനത്തോട് അനുരഞ്ജനംകൊണ്ടും പ്രതികരിക്കുക. വിശ്വാസം യാഥാർത്ഥ്യത്തെ ആന്തരികമായി രൂപാന്തരപ്പെടുത്തുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Questa è profezia cristiana: rispondere al male con il bene, all’odio con l’amore, alla divisione con la riconciliazione. La fede trasforma la realtà da dentro.

EN: This is Christian prophecy: responding to evil with good, to hatred with love, to division with reconciliation. Faith transforms reality from within.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ജൂലൈ 2023, 13:30