സന്തോഷത്തിലേക്കുള്ള ഫാ. പാവൊളൊയുടെ ദൈവവിളി
പാപ്പായുടെ ആമുഖം
ഈശോ സഭക്കാരനായ ഫാദർ പാവൊളോ തട്ടിയെടുക്കപ്പെട്ട്, സിറിയയിൽ അപ്രത്യക്ഷനായിട്ട് ജൂലൈ 29ന് പത്തു വർഷം തികയുകയാണ്. ഫാദർ പാവൊളോ തന്റെ പുസ്തകത്തിൽ ദൈർ മാർ മൂസ ആശ്രമത്തിലെ നിയമങ്ങൾക്ക് വ്യാഖ്യാനം നൽകുകയാണ് ചെയ്യുന്നത്. ആറാം നൂറ്റാണ്ടിലെ പുരാതന സിറിയൻ ആശ്രമത്തിന് പുനർജന്മം കൊടുക്കാനുള്ള കാരണമെന്തെന്നും അദ്ദേഹം വിവരിക്കുന്നു. മരുഭൂമിയിലെ സന്യസ്ഥരുടെ അപാരമായ ആത്മീയ പാരമ്പര്യം വീണ്ടെടുത്തുകൊണ്ട് അറബ് മുസ്ലിം സാഹചര്യത്തിൽ ക്രിസ്തു സ്നേഹത്തിന്റെ സാക്ഷ്യത്തിന് ഒരു പുതിയ മാനം കൊടുക്കുകയായിരുന്നു അദ്ദേഹം. പ്രാവാചികമായ ചില ഖണ്ഡികകൾ വീണ്ടും വായിക്കുന്നത് തന്നെ വളരെയധികം വികാരാധീനനാക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ എഴുതി. ഇത് ഒരു ആത്മീയ വിൽപ്പത്രമായി താൻ കണക്കാക്കുന്നു എന്നും പാപ്പാ ആമുഖത്തിൽ കൂട്ടിച്ചേർത്തു. സോളെ 24 ഓരെ എന്ന പത്രം ഫ്രാൻസിസ് പാപ്പായുടെ ആമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദൈർ മാർ മൂസ ആശ്രമത്തിലെ നിയമങ്ങൾക്ക് ഫാ. പാവൊളൊ വിശദീകരണം നൽകുന്ന ഈ താളുകൾ മറിച്ചത് വളരെ വികാരാധീനനായാണ് എന്ന് ഫ്രാൻസിസ് പാപ്പാ ആ മുഖത്തിൽ എഴുതുന്നു.മരുഭൂമിയിലെ പിതാക്കന്മാരുടെ ആഴമായ ആത്മീയ പാരമ്പര്യം വീണ്ടെടുക്കുകയും അതോടൊപ്പം യേശു സ്നേഹത്തിന്റെ സാക്ഷ്യത്തിന് ഒരു നവീനമായ അർത്ഥം അറബ്-മുസ്ലിം സാഹചര്യത്തിൽ നൽകുകയുമായിരുന്നു ആറാം നൂറ്റാണ്ടിലെ പുരാതന സിറിയൻ ആശ്രമം പുനരുജ്ജീവിപ്പിക്കാൻ ഉണ്ടായ ആഴമായ ഫാ. പാവൊളൊയുടെ ഉദ്ദേശങ്ങൾ. ഒരുപാട് സ്നേഹത്തോടെ തീർത്തെടുത്ത തന്റെ സൃഷ്ടിയായിരുന്ന Mar Musa al-Habashi (San Mosè l’Abissino): ആശ്രമ നിയമത്തിനു ചുറ്റും തന്റെ സഹ സഹോദരരുമായുള്ള ഈ സംഭാഷണം - ഒരു വലിയ അഭിനിവേശമാണ് നമ്മിലേക്ക് പകരുന്നത് എന്ന് പാപ്പാ എഴുതുന്നു.
ഔപചാരികത ഇല്ലാത്ത ഈ സംഭാഷണം അദേഹത്തിന്റെ ആഴമാർന്ന ദർശനവും പ്രതിബദ്ധതയുടെ ഉറവിടവും വെളിവാക്കുന്നു. "മരുഭൂമിയിലെ ആശ്രമം - ദൂരേ നിന്നേ കാണുന്ന വെളിച്ചമാണ്, വഴിയിലെ ഇടത്താവളവും, തീർത്ഥാടന കേന്ദ്രവും തങ്ങളെ സംബന്ധിച്ചിടത്തോളം ദൈവം തങ്ങളുടെ അതിഥിയും തങ്ങൾ ദൈവത്തിന് അതിഥികളുമാകുന്നയിടമാണ്, " ഫാ. പാവൊളൊയ്ക്ക് എന്ന് പാപ്പാ വ്യക്തമാക്കി ഫാ. പാവൊളോയെക്കുറിച്ചുള്ള വാർത്ത ഒന്നും ഇല്ലാതായിട്ട് 10 വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹത്തിന്റെ പീഡകർക്ക് ഒരു പേരോ കാരണമോ കൊടുക്കാനോ കഴിഞ്ഞിട്ടില്ല. ഈ വേദന പ്രകടിപ്പിക്കാനോ തനിക്ക് വാക്കുകളില്ല എന്ന് പാപ്പാ രേഖപ്പെടുത്തി. എന്നാൽ ഒരു കാര്യം തീർച്ചയാണ് തന്റെ അപ്രത്യക്ഷലാകലിന് ഇസ്ലാം മതത്തെ അദ്ദേഹം ഒരിക്കലും കുറ്റപ്പെടുത്തുകയില്ല കാരണം ഇസ്ലാം മതവുമായും മുസ്ലിങ്ങളുമായുള്ള സംവാദത്തിൽ അദ്ദേഹം തീക്ഷ്ണമായി ആഗ്രഹിച്ചിരുന്നതും വിശ്വസിച്ചിരുന്നതുമാണ്, പാപ്പാ ചൂണ്ടിക്കാണിച്ചു. പ്രശ്നങ്ങളെ അദ്ദേഹം തഴഞ്ഞില്ല. അറബ് ക്രൈസ്തവ സഹോദരങ്ങളുടേയും, കോപ്റ്റിക്, മറൊണെയ്റ്റ് സഹോദരങ്ങളുടെയും സഹന കഥകൾ കേൾക്കുകയും ചെയ്ത അദ്ദേഹത്തിന്റെയും തന്റെ സമൂഹത്തിന്റെയും വിളി സഹോദര്യത്തിന്റെ വഴിയാണെന്നും ബോധ്യമുണ്ടായിരുന്നു. "എന്താണ് സാഹചര്യമെങ്കിലും, എന്തും സംഭവിക്കാമെന്നിരിക്കിലും ദൈവത്താൽ വിളിക്കപ്പെട്ട ക്രൈസ്തവന് എല്ലാ മുസ്ലിംങ്ങളെയും സ്നേഹിക്കാനുള്ള ഭാഗമാണുള്ളത് " എന്ന് ഫാ. പാവൊളൊ തറപ്പിച്ചു പറയുമായിരുന്നു.
ഇത് ഒരു രാഷ്ട്രീയ നയമായിരുന്നില്ല, മറിച്ച് എല്ലാറ്റിലും ഉപരിയായി ക്രിസ്തുവിന്റെ കരുണയുടെ ശക്തി സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്ന ഒരു മിഷനറിയുടെ വീക്ഷണമാണത്. ഒരു മതതീവ്രവാദിയുടെ നോട്ടമല്ല മറിച്ച് ദൈവത്തിൽ അർപ്പിച്ച നിരാശ പകരാത്ത എപ്പോഴും പുഞ്ചിരി വിടരുന്ന പ്രത്യാശയുടെതാണത്. അതിനാൽ ഇന്ന് ആ താളുകളിൽ ചില പ്രവാചിക ഖണ്ഡികകൾ വായിക്കുന്നത് അത്രമാത്രം വൈകാരിക പൂർണ്ണമാണെന്ന് പാപ്പാ പറഞ്ഞു. പ്രത്യേകിച്ച് യേശുവിനായുള്ള തന്റെ അവസാന സമർപ്പണത്തിന്റെ ദിനത്തെക്കുറിച്ചു പറയുമ്പോൾ "മുസ്ലിം സാഹചര്യത്തിലുള്ള നമ്മുടെ ദൈവവിളിയെക്കുറിച്ചു ഞാൻ പറയുന്നത് അത് ഒരു ചിരിയാൽ അലങ്കരിക്കപ്പെട്ടതായിരിക്കണമെന്നാണ്. യേശുവിനായി നമ്മൾ മുഴുവനായി സമർപ്പിക്കപ്പെടുന്ന ആ അന്തിമദിവസം ദൈവത്തിനിഷ്ടമെങ്കിൽ ഒരു സന്തോഷത്തിന്റെ ദിവസമായിരിക്കട്ടെ, ഈ അനുഗ്രഹത്തിനായി നമുക്ക് ചോദിക്കാം, കാരണം, ഈ അനുഗ്രഹം ആർക്കും സ്വയം നേടിയെടുക്കാൻ കഴിയാത്തതാണ് " എന്ന ഫാ. പാവൊളൊ പറയുന്നത് ഒരു ആത്മീയ സാക്ഷ്യപത്രത്തിന് സമമാണെന്നും പാപ്പാ ആമുഖത്തിൽ രേഖപ്പെടുത്തി.
(റിപ്പോർട്ട്: സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്)
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: