തിരയുക

ഫ്രാൻസീസ് പാപ്പായും  ഉഗാണ്ടയുടെ പ്രധാനമന്ത്രി ശ്രീമതി റൊബീനാ നബാഞ്ചയും, വത്തിക്കാനിൽ, 24/07/23 ഫ്രാൻസീസ് പാപ്പായും ഉഗാണ്ടയുടെ പ്രധാനമന്ത്രി ശ്രീമതി റൊബീനാ നബാഞ്ചയും, വത്തിക്കാനിൽ, 24/07/23  (Vatican Media)

പാപ്പായും ഉഗാണ്ടയുടെ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി!

ജൂലൈ ഇരുപത്തിനാലാം തീയിതി തിങ്കളാഴ്ച ആയിരുന്നു പാപ്പായും പ്രധാനമന്ത്രിയും തമ്മിലുള്ള ഇരുപതു മിനിറ്റോളം ദീർഘിച്ച കൂടിക്കാഴ്ച.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ ഉഗാണ്ടയുടെ പ്രധാനമന്ത്രി ശ്രീമതി റൊബീനാ നബാഞ്ചയെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ചു.

ജൂലൈ ഇരുപത്തിനാലാം തീയിതി തിങ്കളാഴ്ച (24/07/23) ആയിരുന്നു ഇരുവരും തമ്മിലുള്ള ഇരുപതു മിനിറ്റോളം ദീർഘിച്ച കൂടിക്കാഴ്ച.

ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നു മാത്രമല്ല, മദ്ധ്യേഷ്യയിൽ നിന്നുമുള്ള കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ഉഗാണ്ട ഉദാരതയോടെ ആതിഥ്യമരുളുന്നത് പാപ്പായുടെ ഹൃദയത്തെ സ്പർശിച്ചുവെന്നും അതുപോലുള്ള വിവിധകാര്യങ്ങളെക്കുറിച്ച് പാപ്പായും പ്രധാനമന്ത്രിയും ചർച്ച ചെയ്തുവെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലായം, പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.

“നിങ്ങൾ ശാന്തിദൂതരാണ്” എന്ന് ഉല്ലേഖനം ചെയ്തിരിക്കുന്ന ഒലിവുശാഖ ഏന്തിയിരിക്കുന്ന പ്രാവ് ഒരു മുന്തിരിച്ചെടിയിൽ ഇരിക്കുന്ന വെങ്കല കലാസൃഷ്ടിയും ഇക്കൊല്ലത്തെ സമാധാന സന്ദേശം ഉൾപ്പടെയുള്ള ഏതാനും പേപ്പൽ രേഖകളും പാപ്പാ പ്രധാനമന്ത്രി ശ്രീമതി റൊബീനാ നബാഞ്ചയ്ക്ക് സമ്മാനിച്ചു.

ചൊവ്വാഴ്ച (25/07/23) പ്രധാനമന്ത്രി ശ്രീമതി റൊബീനാ നബാഞ്ച വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വിദേശനാടുകളുമായും അന്താരഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെറുമായും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

പരിശുദ്ധസിംഹാസനവും ഉഗാണ്ടയുമായുള്ള നല്ല ബന്ധങ്ങൾ, ഉഗാണ്ടയിൽ കത്തോലിക്കാ സഭ കാഴ്ചവയ്ക്കുന്ന സേവനങ്ങൾ, ഇരുവിഭാഗത്തിനും പൊതുതാല്പര്യമുള്ള കാര്യങ്ങൾ, അന്നാട്ടിലെ അവസ്ഥകൾ എന്നിവ കർദ്ദിനാൾ പരോളിനും ആർച്ചുബിഷപ്പ് ഗാല്ലെഗറുമായി പ്രധാനമന്ത്രി നബാഞ്ച നടത്തിയ കൂടിക്കാഴ്ചാ വേളയിൽ ചർച്ചാവിഷയങ്ങളായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജൂലൈ 2023, 13:29