തിരയുക

ഘാനയുടെ പ്രസിഡൻറ് നാന അദ്ദൊ ദങ്ക്വാ അക്കുഫൊ അദ്ദൊയും  (Nana Addo Dankowa Akufo-Addo) ഫ്രാൻസീസ് പാപ്പായും വത്തിക്കാനിൽ, 22/07/23 ഘാനയുടെ പ്രസിഡൻറ് നാന അദ്ദൊ ദങ്ക്വാ അക്കുഫൊ അദ്ദൊയും (Nana Addo Dankowa Akufo-Addo) ഫ്രാൻസീസ് പാപ്പായും വത്തിക്കാനിൽ, 22/07/23  (Vatican Media)

ഘാനയുടെ പ്രസിഡൻറ് വത്തിക്കാനിൽ!

ഫ്രാൻസീസ് പാപ്പായും ഘാനയുടെ പ്രസിഡൻറ് നാന അദ്ദൊ ദങ്ക്വാ അക്കുഫൊ അദ്ദൊയും ശനിയാഴ്ച (22/07/23) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ ഘാനയുടെ പ്രസിഡൻറ് നാന അദ്ദൊ ദങ്ക്വാ അക്കുഫൊ അദ്ദൊയെ മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

പോൾ ആറാമൻ ശാലയിലെ ഒരു മുറിയിൽ വച്ച് ശനിയാഴ്ച (22/07/23) രാവിലെയാണ് ഫ്രാൻസീസ് പാപ്പാ പ്രസിഡൻറിന് കൂടിക്കാഴ്ച അനുവദിച്ചത്.

പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് നാന അക്കുഫൊ അദ്ദൊ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വിദേശനാാടുകളുമായും അന്താരാഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള കാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായും സംഭാഷണം നടത്തി.

പരിശുദ്ധസിംഹാസനവും ഘാനയും തമ്മിൽ നിലവിലുള്ള നല്ലബന്ധങ്ങൾ, അന്നാട്ടിലെ രാഷ്ട്രീയ-സമൂഹ്യ-സാമ്പത്തിക അവസ്ഥകൾ, വിദ്യഭ്യാസ-ആരോഗ്യ മേഖലകളിൽ അന്നാടും സഭയും തമ്മിലുള്ള സഹകരണം, അന്താരാഷ്ട്ര സ്ഥിതിഗതികൾ, വിശ്വശാന്തി, പടിഞ്ഞാറെ ആഫ്രിക്കൻ നാടുകളിലെ സുരക്ഷിതാവസ്ഥ എന്നിവയും ചർച്ചാവിഷയങ്ങളായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2023, 12:56