തിരയുക

വി. തോമസ് അക്വിനാസ് വി. തോമസ് അക്വിനാസ് 

പാപ്പാ : തോമസ് അക്വിനാസ് ആത്മീയതയുടെയും മാനുഷികതയുടെയും അപാര വിജ്ഞാനമുള്ള സഭാപുരുഷൻ

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ സെമെരാറോയെ വി.തോമസ് അക്വിനാസിനെ ദൈവശാസ്ത്ര പണ്ഡിതനായി (Doctor Angelicus) പ്രഖ്യാപിച്ചതിന്റെ 700° വാർഷിക ആഘോഷത്തിന് തന്റെ പ്രത്യേക പ്രതിനിധിയായി ഫ്രാൻസിന് പാപ്പാ നിർദ്ദേശിച്ചു കത്തെഴുതി. വരുന്ന ജൂലൈ 18ന് ഫോസനോവയിലെ ആശ്രമത്തിൽ വച്ചായിരിക്കും ആഘോഷങ്ങൾ.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പ്രാർത്ഥനയിലൂടെയും കൃതികളിലൂടെയും തന്റെ അപാരമായ ആത്മീയവും മാനുഷികവുമായ വിജ്ഞാനം പങ്കുവച്ച സഭാപുരുഷനായിരുന്നു വൈദീകനും വേദപാരംഗതനുമായ തോമസ്സ് അക്വിനാസ് എന്ന് ഫ്രാൻസിസ് പാപ്പാ ലത്തീ൯ ഭാഷയിൽ എഴുതി ജൂലൈ 11ന് പ്രസിദ്ധീകരിച്ച കത്തിൽ  ഓർമ്മിച്ചു.

അഞ്ചേലിക്കൂസ് ഡോക്ടർ എന്ന് സമകാലികർ വിളിച്ചിരുന്ന അദ്ദേഹം തന്റെ ശാസ്ത്രത്തെ കുറിച്ച് അഹങ്കരിക്കാതെ എപ്പോഴും ഉപവിയാൽ നയിക്കപ്പെട്ട ഡൊമിനിക്കൻ സന്യാസിയായിരുന്നു എന്നും അത്ഭുതാവഹമായ സംസ്കാരം നിറഞ്ഞവനായിരുന്നുവെന്നും പാപ്പാ കത്തിൽ അനുസ്മരിച്ചു. പ്രശംസനീയമായ പാണ്ഡിത്യം നിറഞ്ഞ ധാരാളം കൃതികൾ രചിക്കുകയും അനേകരെ  പഠിപ്പിക്കുകയും തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത തോമസ് അക്വിനാസ് ദൈവിക രഹസ്യങ്ങളെ യുക്തിസഹമായി അന്വേഷിക്കുകയും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തു കൊണ്ട് ആഴമായ വിശ്വാസത്തോടെ അവയെ ധ്യാനിക്കുകയായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു.

വി. തോമസ് അക്വിനാസ് കർത്താവിൽ നിദ്രപ്രാപിച്ച ഫോസ്സനോവയിലെ ആശ്രമത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ കർദ്ദിനാൾ സെമെറാരോയെ തന്റെ പ്രതിനിധിയായി നാമകരണം ചെയ്ത കത്തിൽ ഈ ആഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരോടും കർത്താവിനോടും അവന്റെ സുവിശേഷത്തോടുമുള്ള പ്രത്യേക സ്നേഹം കൂടുതൽ നവീകരിച്ച ശക്തിയോടും ഉൽസാഹത്തോടും കൂടെ പ്രാർത്ഥനയിലും വിശ്വാസത്തിന്റെ തീക്ഷ്ണതയോടെ ദൈനംദിന ജീവിതത്തിലും പ്രകടിപ്പിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 July 2023, 13:52