പാപ്പാ : ആഗോള യുവജന ദിനം - എല്ലാവരും ഒന്നാണെന്ന യേശുവിന്റെ ആഗ്രഹത്തെ ലോകത്തിന് അനുഭവമാക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
തിടുക്കത്തിൽ എഴുന്നേറ്റ് പുറപ്പെട്ട മറിയത്തെ പോലെ അവരുടെ സൗകര്യങ്ങളും കുടുംബവും വിട്ട് മറ്റുള്ളവരെ കണ്ടെത്താൻ ഈ ദിവസങ്ങളിൽ പോർച്ചുഗലിലേക്കു പോകുന്ന ലക്ഷക്കണക്കിന് യുവജനങ്ങളെ പോലെ നമ്മെ എല്ലാവരേയും ഒരുമിപ്പിക്കുന്ന യുവജന ദിനത്തിന്റെ ആപ്തവാക്യത്തിന് അവരും ജീവൻ പകരുകയാണ് എന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ അവരെ അഭിവാദനം ചെയ്തത്. എല്ലാവരേയും ഒന്നിപ്പിക്കുന്ന ഐക്യരൂപപ്യമുള്ളവേഷം വിശ്വാസത്തിന്റെതും ദൈവത്തിന്റെയും സഹോദരരുടേയും നേർക്കുള്ള സ്നേഹവുമാണെന്ന് പാപ്പാ പറഞ്ഞു.
അവർ ഒരു ലോകകപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ് എന്ന് അവർക്കറിയാമോ എന്നു പറഞ്ഞു കൊണ്ടാണ് ആഗോള യുവജന ദിനത്തെ പാപ്പാ അവരുടെ മുന്നിൽ അവതരിപ്പിച്ചത്. ഈ വേൾഡ് കപ്പിന്റെ പ്രത്യേകത എല്ലാവരും വിജയികളാണ് എന്നതാണ്. കാരണം, നമ്മിൽ നിന്ന് തന്നെ പുറത്തു കടന്ന് മറ്റുള്ളവരെ കണ്ടുമുട്ടി, നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും തുറവോടെ മറ്റുള്ളവർ നൽകുന്നതു സ്വീകരിക്കുകയും ആരേയും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ എല്ലാവരും വിജയികളായി കപ്പുയർത്തുവാൻ കഴിയുമെന്നാണ് പാപ്പാ അവരോടു വിശദീകരിച്ചത്. ഇക്കാലത്ത് ഇത് വളരെ ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ആഗോള യുവജന ദിനത്തിനു മുമ്പായി റോമിൽ വന്ന അവർക്ക് ജീവിതത്തിന്റെ അവസാനം വരെ ക്രിസ്തുവിനെ അനുഗമിച്ച ധാരാളം ക്രൈസ്തവരുടെ കാൽപ്പാടുകൾ റോമിൽ കാണാം. ചരിത്രത്തിന്റെ വിവിധ ദശകളിൽ സ്വന്തം ജീവിതം ക്രിസ്തുവിനായി നൽകിയ വിശുദ്ധരാണവർ. ക്രിസ്തുവിന്റെ ടീം അവരുടെ കളി അവസാന നിമിഷംവരെ കളിക്കുമെന്നാണ് ഇത് പഠിപ്പിക്കുന്നത് എന്ന് പാപ്പാ പറഞ്ഞു.
നമ്മെ അനുയാത്ര ചെയ്യുകയും നയിക്കുകയും ചെയ്യുന്ന കോച്ചിന്റെ നിർദ്ദേശമനുസരിച്ച് വളരെ ശ്രദ്ധയോടെ ഓരോ ദിവസവം യേശുവിന്റെ ഏറ്റവും നല്ല കൂട്ടുകാരാകാൻ ഒരു ടീമായി വേണം കളിക്കേണ്ടതെന്ന് അവരോടു പാപ്പാ നിർദ്ദേശിച്ചു. വൈവിധ്യമാർന്ന മുഖങ്ങളും, സംസ്കാരങ്ങളും അനുഭവങ്ങളും വിശ്വാസത്തിന്റെ പലതരം പ്രകടനങ്ങളുമായി അവരെ സമ്പന്നരാക്കുന്ന ഈ ആഗോള യുവജന ദിനം തീവ്രമായി ജീവിക്കാൻ അവരെ പാപ്പാ പ്രോൽസാഹിപ്പിച്ചു. എല്ലാറ്റിലുമുപരിയായി നമ്മൾ എല്ലാവരും ഒന്നാണ് എന്ന യേശുവിന്റെ ആഗ്രഹം ലോകത്തെ വിശ്വസിപ്പിക്കത്ത വിധം അനുഭവിക്കാൻ കഴിയും. ഇത് ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ കഴിയാത്തവരും മുന്നോട്ടുള്ള യാത്ര നഷ്ടമായവരുമായ മറ്റനേകം യുവാക്കൾക്ക് സുവിശേഷത്തിന്റെ സന്തോഷത്തിന്റെ സാക്ഷികളാകാൻ അവരെ സഹായിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ലിസ്ബണിൽ കാണാമെന്ന് ആശംസിച്ചും അവരെ ആശീർവ്വദിച്ചും അവരുടെ പ്രാർത്ഥന അഭ്യർത്ഥിച്ചു കൊണ്ടുമാണ് പാപ്പാ അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: