പോളിഷ് തീർത്ഥാടകരുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി
പാവെൽ കൊവാൾസ്‌കി SJ, തോമസ് മതിക്ക SJ
നിയുക്ത കർദിനാളായ പോളണ്ടിലെ ലോഡ്‌സ് രൂപതയുടെ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് ഗ്രെഗോർസ് റൈസിന്റെ നേതൃത്വത്തിൽ റോമിൽ ധ്യാനത്തിനായി എത്തിയ "ഒയാസിസ് ഓഫ് ലിവിംഗ് ചർച്ച്" എന്ന സംഘടനയിലെ 'പ്രകാശവും, ജീവനും' സമൂഹത്തിൽ പെട്ട നൂറ്റിയന്പതോളം വരുന്ന തീർത്ഥാടകരെ ഫ്രാൻസിസ് പാപ്പാ ജൂലൈ മാസം പതിനേഴാം തീയതി വത്തിക്കാനിൽ സ്വീകരിച്ചു. അംഗങ്ങളിൽ ഏറെയും യുവജനങ്ങളാണെന്നുള്ളത്, ആധുനിക ലോകത്തിനു ഏറെ മാതൃകയും പ്രതീക്ഷയും നൽകുന്നതാണ്
ജൂലൈ പതിനഞ്ചിനാണ് റോമിൽ ധ്യാനം ആരംഭിച്ചത്.ഇടവകകളിൽ ആത്മീയമായ കാര്യങ്ങളിൽ ഏറെ താല്പര്യമെടുത്തുകൊണ്ട് സേവനം ചെയ്യുന്നവരാണ് "ഒയാസിസ് ഓഫ് ലിവിംഗ് ചർച്ച്" സംഘടനയിലെ അംഗങ്ങൾ. പോളണ്ടിന്റെ പല ഭാഗങ്ങളിൽനിന്നുള്ള ആളുകളെ ഒരുമിച്ചു കൂട്ടുവാനും, അവരെ ക്രിസ്തീയ നവീകരണത്തിലേക്ക് നയിക്കുവാനും ഈ സംഘടനയിലെ അംഗങ്ങൾ ഏറെ പരിശ്രമിക്കുന്നു.
1987 ൽ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതയിൽ ജീവൻ നഷ്ടമായ ഫാ.ഫ്രാഞ്ചിഷേക്ക് ബ്ളാക്നിസ്‌കിയാണ് ഈ സമൂഹത്തിന്റെ സ്ഥാപകൻ.യുവജനങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച ഈ ധ്യാനത്തിൽ കത്തോലിക്കാ സഭയുടെ സിരാകേന്ദ്ര സന്ദർശനവും, പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയും ഏറെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങൾ ആയിരുന്നു.
"ഒയാസിസ് ഓഫ് ലിവിംഗ് ചർച്ച്" സംഘടനയിലെ അംഗങ്ങൾ വിവിധങ്ങളായ പ്രാർത്ഥനകൾ പഠിക്കുന്നതിനും, വിവിധ സംസ്കാരങ്ങൾ മനസിലാക്കുന്നതിനും ഇടയ്ക്കിടെ ഒന്നിക്കുന്നതും, പല തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുന്നതും കൂട്ടായ്മയുടെ വ്യതിരിക്തത വെളിവാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: