പാപ്പാ : മറിയത്തിന്റെ വിശ്വാസത്തോടും ആർദ്രതയോടും കൂടെ യേശുവിന്റെ സന്ദേശം എത്തിക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
എമ്മാവൂസ് യാത്രയെ അടിസ്ഥാനമാക്കി നൽകിയ സന്ദേശത്തിൽ അവർ ഈ പൊതുസമ്മേളനത്തിന്റെ ഒരുക്കത്തിൽ മറ്റ് ക്ലാരേഷ്യൻ സഭാ കുടംബത്തിലെ അംഗങ്ങൾക്കും, അവരുടെ ജീവിതവും പ്രേഷിതത്വവും പങ്കുവയ്ക്കുന്ന മറ്റ് ജനങ്ങൾക്കുമൊപ്പം ഒരുപാട് മുന്നോട്ടു പോയി എന്നത് പാപ്പാ ഓർമ്മിച്ചു.
എമ്മാവൂസിലേക്ക് യാത്ര ചെയ്ത ശിഷ്യരെയും അവരോടുകൂടെ അപരിചിതനായി ഒരു നിശ്ചിത സമയത്ത് കടന്നു വന്ന യേശുവിനെയും അവനോടുകൂടെ സംസാരിക്കുകയും അത്താഴത്തിന് ക്ഷണിക്കുകയും ചെയ്ത സംഭവത്തെയും ചൂണ്ടിക്കാണിച്ച പാപ്പാ, ആ തീർത്ഥാടകൻ ഉത്ഥിതനായ യേശുവാണെന്ന് തിരിച്ചറിഞ്ഞതും, അവരുടെ ഹൃദയങ്ങൾ അവന്റെ സാന്നിധ്യത്തിൽ ജ്വലിച്ചതും വിശദീകരിച്ചു. അവന്റെ പ്രവൃത്തിക്കും വാക്കുകൾക്കും തങ്ങൾ സാക്ഷികളാണെന്നും, അപ്പവും വീഞ്ഞും പങ്കുവച്ചപ്പോൾ അവനുമായി ഐക്യപ്പെട്ടുവെന്നും അറിഞ്ഞപ്പോൾ അവനെ പ്രഘോഷിക്കാനായി സന്തോഷത്തോടെ ഇറങ്ങിപ്പുറപ്പെടാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല. പാപ്പാ വ്യക്തമാക്കി.
എമ്മാവൂസ് വിവരണത്തിൽ നമുക്ക് സഭ ജീവിച്ചു കൊണ്ടിരിക്കുന്ന സിനഡൽ പ്രക്രിയയുടെ ഘടകങ്ങളായ കൂടിക്കാഴ്ച, ഭാഗഭാഗിത്വം, സംവാദം, ഐക്യം, പ്രേഷിതത്വം എന്നിവ കണ്ടെത്താനാവുമെന്ന് പാപ്പാ പറഞ്ഞു. അവരുടെ സിദ്ധിയിൽ നിന്നു തുടങ്ങി സഭയുടെ യാത്രയിൽ പങ്കുചേർന്നു കൊണ്ട് അവർ ജീവിക്കാനും, നൽകാനും ആഗ്രഹിക്കുന്നതും അവ തന്നെയാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. അതിനും അവരായിരിക്കുന്ന ലോകത്തിന്റെ കോണുകളിൽ ശ്രവണത്തിന്റെയും സുവിശേഷ പ്രഘോഷണത്തിന്റെയും ഇടങ്ങൾ സൃഷ്ടിക്കാനുള്ള അവരുടെ ആഗ്രഹത്തിനും പാപ്പാ നന്ദി പറഞ്ഞു.
അവരുടെ സന്ന്യാസിനി സഭാ നാമത്തിൽ അന്തർലീനമായ അവരുടെ വിളിയുടെ മൂന്ന് ഘടകങ്ങൾ എടുത്തു കൊണ്ട് അവരുടെ മരിയൻ, മിഷനറി, ക്ലരീഷ്യൻ സിദ്ധികളെയാണ് സന്ദേശത്തിൽ ആഴമാക്കിയത്. അവരുടെ മരിയൻ ചൈതന്യത്തിൽ മറിയത്തിന്റെ വിമലഹൃദയം പുത്രന്റെ തിരുഹൃദയത്തെ ചൂണ്ടിക്കൊണ്ട് അവരോടു പറയുന്നത് "അവൻ പറയുന്നതുപോലെ ചെയ്യുക" എന്നും മിഷനറിമാരെന്ന നിലയിൽ അവരെ അയക്കുന്നിടത്ത് മറിയത്തിന്റെ വിശ്വാസത്തോടും ആർദ്രതയോടും കൂടെ യേശുവിന്റെ സന്ദേശം എത്തിക്കുകയും യേശുവിന്റെ വാക്കും പ്രവൃത്തിയും മാംസം ധരിപ്പിച്ച് അവന്റെ സ്നേഹത്തിന്റെ രാജ്യം അവതരിപ്പിക്കുകയും ചെയ്യുക എന്നും, അവരുടെ സ്ഥാപകനായ അന്തോണിയോ മരിയ ക്ലാരെറ്റിന്റെ പുത്രിമാർ എന്ന നിലയിൽ അവരുടെ അനന്യതയെ അനുസ്മരിച്ച പാപ്പാ ഒരു വിശുദ്ധനായ ഇടയനും, മിഷനറിയും അവർക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്ന സ്ഥാപകനായി എപ്പോഴും അവർക്ക് കാണാൻ കഴിയുന്ന മാതൃകയാണ് അദ്ദേഹം എന്നും വിശേഷിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: