തിരയുക

ഫ്രാൻസീസ് പാപ്പായും   “സിനിമ സമാധാനത്തിന്” എന്ന ഫൗണ്ടേഷൻറെ സ്ഥാപകൻ ജാക്ക ബിസിൽജും പുരസ്കാര ദാന വേളയിൽ ഫ്രാൻസീസ് പാപ്പായും “സിനിമ സമാധാനത്തിന്” എന്ന ഫൗണ്ടേഷൻറെ സ്ഥാപകൻ ജാക്ക ബിസിൽജും പുരസ്കാര ദാന വേളയിൽ 

പാപ്പായ്ക്ക് ഒരു സമാധാന പുരസ്കാരം!

ഉക്രൈയിനിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി പാപ്പാ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾക്കംഗീകാരം ആണ് ഈ പുരസ്കാരം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായ്ക്ക് “സമാധാനത്തിനായി സിനിമ” എന്ന പുരസ്ക്കാരം.

ചലച്ചിത്രങ്ങളിലൂടെ ലോകത്തിൽ മൂല്യവും പരിവർത്തനങ്ങളും പരിപോഷിപ്പിക്കുന്നതിന് സ്ലെോവേനിയക്കാരനായ രചയിതവും സിനിമാനിർമ്മാതാവുമായ ജാക്ക ബിസിൽജ് 2001-ൽ സ്ഥാപിച്ച “സിനിമ സമാധാനത്തിന്” എന്ന ഫൗണ്ടേഷനാണ് 2002 മുതൽ ഈ പുരസ്കാരം നല്കുന്നത്.

ഉക്രൈനിൽ നടക്കുന്ന യുദ്ധത്തിനറുതിവരുത്തുന്നതിന് കഴിഞ്ഞ ഒന്നര വർഷത്തിനടുത്തായി നടത്തിക്കൊണ്ടിരിക്കുന്ന സമാധാന പ്രവർത്തനങ്ങൾക്ക് അംഗീകാരമായിട്ടാണ് ഈ വാർഷിക പുരസ്കരം ഇത്തവണ പാപ്പായ്ക്ക് നല്കിയത്.

ശാന്തിയുടെ യഥാർത്ഥ മനുഷ്യനും ദൈവത്തിൻറെ നയതന്ത്രജ്ഞനുമായ ഫ്രാൻസീസ് പാപ്പാ ഉക്രൈയിൻ ജനതയ്ക്ക് സ്വാതന്ത്ര്യം സംലഭ്യമാക്കുന്നതിന് കഴിഞ്ഞ ഒന്നര വർഷത്തോളമായി, സാധ്യമായ എല്ലാ വാതിലുകളിലും നിശബ്ദമായി മുട്ടിക്കൊണ്ടിരിക്കയാണെന്നും അതാണ് ഈ പുരസ്ക്കാരം പാപ്പായ്ക്കു നല്കുന്നതിനുള്ള കാരണമെന്നും ഈ സമാധാന ഫൗണ്ടേഷൻറെ സ്ഥാപകാദ്ധ്യക്ഷനായ ബിസിൽജ് വെളിപ്പെടുത്തി.

വത്തിക്കാനിൽ, തൻറെ വാസയിടമായ ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിലെ ശാലയിൽ വച്ച് പുരസ്കാരം സ്വീകരിച്ച പാപ്പാ, അതു നല്കിയ ബിസിൽജിന് നന്ദി രേഖപ്പെടുത്തുകയും തനിക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2023, 12:44