തിരയുക

പാപ്പാ: ദിവ്യകാരുണ്യത്തിൽ ക്രിസ്തു സ്വയം സമർപ്പിക്കുന്നു

ജൂലൈ മാസത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥന നിയോഗ വീഡിയോ സന്ദേശത്തിൽ ദിവ്യകാരുണ്യം കത്തോലിക്കാ വിശ്വാസികളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കട്ടെ എന്ന് പ്രാർത്ഥിച്ചു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി,വത്തിക്കാ൯ ന്യൂസ്

ഒരു ദിവ്യകാരുണ്യ ജീവിതത്തിനായി...

പ്രാർത്ഥന നിയോഗം: മനുഷ്യബന്ധങ്ങളെ വളരെ ഗഹനമായി രൂപാന്തരപ്പെടുത്തുകയും ദൈവവുമായും, എല്ലാ സഹോദരീ സഹോദരന്മാരുമായും കണ്ടുമുട്ടുന്നതിന് വഴി തുറക്കുകയും ചെയ്യുന്ന ദിവ്യബലിയാഘോഷത്തെ കത്തോലിക്കർ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”

ദിവ്യബലിയുടെ അന്ത്യത്തിലും നിങ്ങൾ ദിവ്യബലിയുടെ തുടക്കത്തിലായിരുന്നതു പോലെ തന്നെയാണെങ്കിൽ, എന്തോ കുഴപ്പമുണ്ടെന്ന് സന്ദേശത്തിന്റെ ആദ്യത്തിൽ ചൂണ്ടി കാണിച്ച പാപ്പാ ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സാന്നിധ്യമുണ്ടെന്നും അത് അഗാധമായി രൂപാന്തരപ്പെടുത്തുന്നതാണെന്നും യേശു വരുന്നുണ്ടെന്നും അത് നിങ്ങളെ രൂപാന്തരപ്പെടുത്തണമെന്നും പാപ്പാ കത്തോലിക്കാ വിശ്വാസികളെ ഓർമ്മപ്പെടുത്തി.

ദിവ്യകാരുണ്യത്തിൽ, ക്രിസ്തുവാണ് സ്വയം തന്നെത്തന്നെ നമുക്കു വേണ്ടി അർപ്പിക്കുകയും സമർപ്പിക്കുകയും ചെയ്യുന്നത്. അവനാൽ നമ്മുടെ ജീവിതവും നമ്മുടെ സഹോദരീ സഹോദരന്മാരുടെ ജീവിതവും പരിപോഷിപ്പിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു. ദിവ്യകാരുണ്യത്തിന്റെ ആഘോഷം ഉയർത്തെഴുന്നേറ്റ യേശുവുമായുള്ള ഒരു കണ്ടുമുട്ടലാണ്. അതേ സമയം, അവൻ പഠിപ്പിച്ചതു പോലെ നമ്മെത്തന്നെ ലോകത്തിലേക്ക്  തുറക്കാനുള്ള ഒരു വഴിയും കൂടിയാണ്. പാപ്പാ വിശദീകരിച്ചു.

ഓരോ പ്രാവശ്യവും നാം പരിശുദ്ധ കുർബ്ബാനയിൽ പങ്കുചേരുമ്പോൾ, യേശു വരികയും അവൻ സ്നേഹിച്ചതു പോലെ സ്നേഹിക്കാൻ നമുക്ക് ശക്തി നൽകുകയും ചെയ്യുന്നു, കാരണം, അത് നമുക്ക് മറ്റുള്ളവരുമായി കണ്ടുമുട്ടുവാനും, നമ്മിൽ നിന്നു പുറത്തു വരുവാനും, മറ്റുള്ളവർക്കായി നമ്മെത്തന്നെ സ്നേഹത്തോടെ തുറന്നു നൽകുവാനും ഉള്ള ധൈര്യം പകരുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ രൂപാന്തരപ്പെടുത്തുകയും, ദൈവത്തെയും അവരുടെ സഹോദരീ സഹോദരന്മാരെയും കണ്ടുമുട്ടാനുള്ള തുറവ് നൽകുകയും ചെയ്യുന്ന  ദിവ്യകാരുണ്യത്തിന്റെ ആഘോഷം കത്തോലിക്കർ അവരുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കട്ടെ എന്ന്  നമുക്ക് പ്രാർത്ഥിക്കാം. പാപ്പാ സന്ദേശത്തിൽ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജൂലൈ 2023, 15:42