വിശുദ്ധ ലൂയിസ് ഗോൺസാഗ ദൈവസ്നേഹം പകർന്ന വിശുദ്ധൻ: പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
യുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ ലൂയിസ് ഗോൺസാഗയുടെ ഓർമ്മ ദിവസമായ ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ലോകമെമ്പാടുമുള്ള യുവജനങ്ങളെ വിശുദ്ധന് സമർപ്പിച്ചു കൊണ്ട് സമൂഹ മാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം കൈമാറി. അശരണർക്കും,രോഗികൾക്കും വളരെ പ്രത്യേകമായി പ്ളേഗ് ബാധിതർക്ക് വേണ്ടി ശുശ്രൂഷ ചെയ്തുകൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ മരണം വരിച്ച വ്യക്തിയാണ് വിശുദ്ധ ലൂയിസ് ഗോൺസാഗ.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്:
ദൈവത്തോടും അയൽക്കാരനോടും സ്‌നേഹം നിറഞ്ഞ ഒരു യുവാവായ, കത്തോലിക്കാ യുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ ലൂയിസ് ഗോൺസാഗയെ ഇന്ന് നാം അനുസ്മരിക്കുന്നു; പ്ലേഗ് ബാധിച്ച രോഗികളെ പരിചരിച്ചുകൊണ്ട് റോമിൽ വച്ച് അദ്ദേഹം നന്നേ ചെറുപ്പത്തിൽ ഇഹലോകവാസം വെടിഞ്ഞു. ലോകത്തിലെ എല്ലാ യുവജനങ്ങളെയും ഞാൻ വിശുദ്ധന്റെ മാധ്യസ്ഥത്തിൽ ഭരമേല്പിക്കുന്നു.
IT: Oggi ricordiamo San Luigi Gonzaga, patrono della gioventù cattolica, un ragazzo pieno di amore per Dio e per il prossimo; morì giovanissimo a Roma, perché si prendeva cura dei malati di peste. Alla sua intercessione affido i giovani di tutto il mondo.
EN: Today we recall Saint Aloysius Gonzaga, patron of Catholic youth, a young man full of love for God and neighbour who died very young, here in Rome, because he was taking care of plague victims. I entrust the young people of the entire world to his intercession.
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: