തായ്ലണ്ടിലെ ബുദ്ധമത വിശ്വാസികൾ കത്തോലിക്കാ സഭയുമായുള്ള സൗഹൃദവും സാഹോദര്യവും വീണ്ടും ഉറപ്പിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്നും വത്തിക്കാനിൽ തിരിച്ചെത്തിയ പാപ്പായുമായി കൂടിക്കാഴ്ച നടത്തേണ്ടിയിരുന്ന പ്രതിനിധി സംഘം പാപ്പായുടെ തിരിച്ചു വരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതിനാൽ പാപ്പയ്ക്ക് പ്രാർത്ഥനകളും ആശംസകളും നേരുന്ന വാട്ട് ഫ്ര ചെറ്റു ഫോൻ എന്ന രാജകീയ ക്ഷേത്രത്തിന്റെ മഠാധിപതി ആദരണീയനായ സോംഡെറ്റ് ഫ്രാ മഹാതിരച്ചൻ ഒപ്പിട്ട ഒരു കത്ത് സമ്മാനിച്ചു.
"എല്ലാവരേയും ഇവിടെ ഇപ്പോഴെത്തിക്കുന്ന" ഒരു മിനിറ്റ് നിശ്ശബ്ദമായ ധ്യാനത്തോടെ, ജൂൺ 15 വ്യാഴാഴ്ച അഗസ്റ്റിനിയാനുമിൽ ബുദ്ധ സന്യാസിമാരുടെ ഒരു പ്രതിനിധി സംഘവും അവരോടൊപ്പമുള്ളവരും മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററി പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു.
പ്രതിനിധി സംഘം
എൺപതോളം പേർ അടങ്ങുന്ന, തായ്‌ലൻഡിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ തായ്‌ലൻഡിലെ സുപ്രീം സംഘ കൗൺസിൽ അംഗങ്ങൾ, വാട്ട് ഫ്രാ ചേറ്റുഫോണിന്റെ സംഘ അസംബ്ലി, ഓവർസീസ് ധർമ്മദൂത ഭിക്ഷുക്കൾക്കുള്ള റെഗുലേറ്ററി ഓഫീസ്, കിംഗ് പ്രജാധിപോക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടുന്നു. അഗസ്റ്റിനിയാനും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ഹാളിൽ അവർക്കൊപ്പം മതാന്തര സംവാദങ്ങൾക്കായുള്ള ഡികാസ്റ്ററി അംഗങ്ങളും, ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മിഗ്വൽ ഏഞ്ചൽ ആയുസോ, മോൺ ഇന്ദുനിൽ കൊടിത്തുവാക്ക് എന്നിവരും സന്നിഹിതരായിരുന്നു.
ഫ്രാൻസിസ് പാപ്പയ്ക്കുള്ള കത്ത്
പ്രതിനിധി സംഘത്തിലെ എല്ലാ അംഗങ്ങൾക്കും, ചിയാങ് മായിലെ ആർച്ച് ബിഷപ്പ് ഫ്രാൻസെസ്കോ സവേരിയോ വിരാ അർപോണ്ട്രാറ്റാനയ്ക്കും ഇറ്റലിയിലേയും തായ്‌ലൻഡിലെയും വിശുദ്ധ സിംഹാസനത്തിന്റെ എംബസികൾക്കും വേണ്ടി ഇറ്റാലിയൻ ഭാഷയിൽ എഴുതിയ കത്തിൽ ഉദര ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കുന്നത് തുടരുന്ന പാപ്പയെ തങ്ങളുടെ ആഴമായ പ്രാർത്ഥനയിൽ ചേർത്തു പിടിക്കുന്നു എന്ന് അറിയിച്ചു
പാപ്പയെ ഇന്ന് രാവിലെ (വെള്ളിയാഴ്ച) ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വത്തിക്കാൻ ഇന്നലെ അറിയിച്ചു. സമാധാനത്തിനായി പ്രാർത്ഥിച്ചതും അന്തരിച്ച ബെനഡിക്ട് പതിനാറാമന്റെ ശവകുടീരം സന്ദർശിച്ചതും ഉൾപ്പെടെ വത്തിക്കാനിലെ തങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രതിനിധി അംഗങ്ങൾ വിവരിച്ചു. ഫ്രാൻസിസ് പാപ്പാ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സന്യാസിമാർ എല്ലാവരേയും പ്രാർത്ഥനയിലേക്ക് നയിച്ചു.
കർദ്ദിനാൾ ആയുസോ
പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മതാന്തര സംവാദങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മിഗുവേൽ ഏഞ്ചൽ ആയുസോ, പരിശുദ്ധ പിതാവിന്റെ ക്ഷേമത്തിനായുള്ള ബുദ്ധമത പ്രതിനിധികളുടെ പ്രാർത്ഥനകൾ ആവർത്തിക്കുകയും "അതേ സന്തോഷങ്ങളും സങ്കടങ്ങളും ആശങ്കകളും ദർശനങ്ങളും പങ്കിടുകയും ചെയ്യുന്ന സുഹൃത്തുക്കളെപ്പോലെയാണ് നാം എന്ന് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. കത്തോലിക്കരും ബുദ്ധമതക്കാരുമായ ഈ രണ്ട് പ്രതിനിധി സംഘങ്ങളും വാസ്തവത്തിൽ ഫ്രാൻസിസ് പാപ്പാ സാക്ഷ്യം വഹിച്ച സുഹൃത്തുക്കളുടെ തീർത്ഥാടനത്തെ പ്രതിനിധീകരിക്കുന്നവരാണെന്നും, കർദ്ദിനാൾ തുടർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: