തിരയുക

ഫ്രാൻസിസ് പാപ്പാ ജെമെല്ലി ആശുപത്രിയിൽ - 2021-ലെ ഓപ്പറേഷനുശേഷം ഫ്രാൻസിസ് പാപ്പാ ജെമെല്ലി ആശുപത്രിയിൽ - 2021-ലെ ഓപ്പറേഷനുശേഷം  (Vatican Media)

ഫ്രാൻസിസ് പാപ്പായ്ക്ക് ലോകമെങ്ങും നിന്ന് പ്രാർത്ഥനാശംസകൾ

ജൂൺ 7-ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ഓപ്പറേഷന് വിധേയനായ ഫ്രാൻസിസ് പാപ്പായ്ക്ക് ലോകമെങ്ങുമുള്ള നേതാക്കളിൽനിന്ന് പ്രാർത്ഥനാശംസകൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഹെർണിയ സംബന്ധിയായ ഓപ്പറേഷനു വിധേയനായ ഫ്രാൻസിസ് പാപ്പായ്ക്ക് ലോകത്തെ വിവിധ മെത്രാൻസമിതികൾ ഉൾപ്പെടെ, വിവിധ നേതാക്കൾ പ്രാർത്ഥനാശംസകൾ നേർന്നു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തരെല്ല, അമേരിക്ക, ലാറ്റിനമേരിക്ക, ഫ്രാൻസ്, ഇറ്റലി, എന്നിവിടങ്ങളിലെ മെത്രാൻ സമിതികൾ, സന്തേജീദിയോ സമൂഹം, കമ്മൂണിയോണെ ലിബറാസിയോണെ, ആസിയോണെ കത്തോലിക്ക തുടങ്ങിയ സംഘടനകളും ജൂൺ 7-നുതന്നെ പാപ്പായ്ക്ക് പ്രാർത്ഥനകൾ നേർന്നിരുന്നു.

ജെമെല്ലി ആശുപത്രിയിൽത്തന്നെ ചികിത്സയിലായിരുന്ന കുട്ടികൾ പാപ്പായ്ക്ക് പ്രാർത്ഥനകൾ നേർന്നതും, അവർ വരച്ച ഒരു ചിത്രം അയച്ചതും ശ്രദ്ധേയമായി.

ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തരെല്ല, താൻ അയച്ച സന്ദേശത്തിൽ, മുഴുവൻ ഇറ്റാലിയൻ ജനതയുടെയും സാമീപ്യവും ഐക്യദാർഢ്യവും സ്നേഹവും പാപ്പായ്ക്ക് വാഗ്ദാനം ചെയ്തു. കത്തോലിക്കാവിശ്വാസികളുടെ പ്രാർത്ഥനകളും അദ്ദേഹം ഉറപ്പുനൽകി.

ഇറ്റാലിയൻ മെത്രാൻസമിതി പുറത്തുവിട്ട പത്രക്കുറിപ്പിൽ, ഇറ്റലിയിലെ മെത്രാന്മാരുടെയും മുഴുവൻ സഭയുടെയും പ്രാർത്ഥനകളും സാമീപ്യവും പാപ്പായ്ക്ക് ഉറപ്പുനൽകി.കഴിയുന്നതും വേഗം പാപ്പാ സൗഖ്യം പ്രാപിക്കട്ടെയെന്നും മെത്രാൻസമിതി ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2023, 16:12