തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (ANSA)

പാപ്പാ: ജയിലറകളുടെ ഉള്ളിൽ പോലും അനുരജ്ഞനമുണ്ടാകട്ടെ!

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഹൊണ്ടുറാസിലെ സ്ത്രീകൾക്കായുള്ള ജയിലിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സംഭവിച്ചവയിൽ ഞാൻ വളരെയേറെ ദു:ഖിതനാണ്. മരണമടഞ്ഞവർക്കായും അവരുടെ കുടുംബാംഗങ്ങൾക്കായും ഞാൻ പ്രാർത്ഥിക്കുന്നു. സുയപ്പായിലെ കന്യകയായ ഹൊണ്ടുറാസിന്റെ മാതാവ് ജയിലറകളുടെ ഉള്ളിൽ പോലും അനുരഞ്ജനത്തിലേക്കും സാഹോദര്യത്തിലേക്കും ഹൃദയങ്ങളെ തുറക്കുവാൻ സഹായിക്കട്ടെ!”

ജൂൺ 25ആം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ് എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2023, 11:11